രണ്ടു ദിവസം മുമ്പ് വന്ന ഒരു എസ്. എം. എസ്. ആണ് ഈ പോസ്റ്റിനുള്ള ആധാരം. ആ എസ്. എം. എസ്. ഇങ്ങനെ വായിക്കാം:
“For the first time in history of mankind, NEEDS, COMFORTS AND LUXURIES are being sold at the same price – onion @Rs.65, Petrol @ Rs.65 and Beer @ Rs.65
മാറി വരുന്ന സാമ്പത്തിക വ്യവസ്ഥകള്‍ അവിടെ നില്‍ക്കട്ടെ. അതിനെ കുറിച്ചൊന്നും പറയാന്‍ എനിക്കറിയില്ല. പക്ഷെ, ഒന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് – ഞാനും, എന്റെ മാന്യ സുഹൃത്തുക്കളും അടങ്ങിയ ഈ സമൂഹം ഒരു പരിധി വരെ സാധാരണ ജനം ചൂഷണം ചെയ്യപ്പെടുന്നതിനുത്തരവാദികളല്ലേ? എന്റെ സ്വന്തം ജീവിതത്തില്‍ നിന്നോ, എന്റെ സുഹൃത്തുക്കളുടെ ജീവിതത്തില്‍ നിന്നോ കടം കൊണ്ട ചില സന്ദര്‍ഭങ്ങള്‍ ഞാനിവിടെ കുറിച്ചിടുകയാണ്. പലരും ഇത്തരം സന്ദര്‍ഭങ്ങള്‍ സ്വന്തം ജീവിതത്തിലോ മറ്റുള്ളവരുടെ ജീവിതത്തിലോ ശ്രദ്ധിച്ചു കാണാം..
രംഗം 1:
പശ്ചാത്തലം: സ്ഥിരം പച്ചക്കറി വാങ്ങുന്ന പച്ചക്കറിക്കട.
ഒരു പച്ചക്കറിയുടെയോ, പഴ വര്‍ഗ്ഗത്തിന്റെയോ വില എവിടെയും എഴുതി വച്ചിട്ടില്ല. വീട്ടിലേക്കു സ്ഥിരം പച്ചക്കറി വാങ്ങിക്കുന്നത് എന്റെ കേട്ട്യോനാണ്. ഈ ദിവസം ഞാന്‍ കൂടെ പോയി എന്ന് മാത്രം. അത് കൊണ്ട് തന്നെ, അത് വേണോ, ഇത് വേണോ എന്നതിന് ങാ.. ങീ.. എന്ന് മറുപടി പറയുന്നതല്ലാതെ കാര്യമായി ഞാനൊന്നും ചെയ്യുന്നില്ല. ചുറ്റുമുള്ളവരെ വായി നോക്കി നില്‍ക്കുന്നതല്ലാതെ. സാധനങ്ങള്‍ വാങ്ങിയ ശേഷം, അണ്ണന്‍ (എന്റെ കേട്ട്യോനെ ഞാന്‍ അങ്ങനെയാണ് "സ്നേഹത്തോടെ"(?) വിളിക്കുന്നത്) കടക്കാരന് ഒരു നോട്ടെടുത്ത് കൊടുക്കുന്നു. കടക്കാരന്‍ ബാക്കി കൊടുക്കുന്നു. എത്രയായി എന്ന ചോദ്യമോ ബില്ലോ ഒന്നുമില്ല. സാമാന്യം തിരക്കുള്ള കടയില്‍ മറ്റുള്ളവരുടെ വായില്‍ നോക്കി നിന്നത് കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി – എല്ലാവരും ഇങ്ങനെ തന്നെ. ആര്‍ക്കും വിലയറിയേണ്ട!
പച്ചക്കറികളുമായി തിരികെ നടക്കുമ്പോള്‍ ഞാന്‍ അണ്ണനോട് ചോദിച്ചു, “അണ്ണോ ഈ സാധങ്ങളുടെ വിലയൊക്കെ നമ്മള്‍ ചോദിച്ചില്ലെങ്കില്‍ അയാള്‍ നമ്മളെ പറ്റിക്കില്ലേ?”
അണ്ണന്‍: “നമ്മള്‍ അയാളുടെ സ്ഥിരം കസ്റ്റമര്‍ അല്ലെ? അയാള്‍ അങ്ങനെ ചെയ്യില്ല”.
ഞാന്‍: “ഹ്മം.. സ്ഥിരമായത് കൊണ്ട് തന്നെ അയാള്‍ക്ക് അറിയാം അണ്ണന്‍ വിലയൊന്നും ചോദിക്കില്ലാന്നു. അതോണ്ട് തന്നെ അണ്ണനെ അയാള് മുതലെടുക്കും, അണ്ണാ..”
അണ്ണന്‍: “അയാള് എന്നെ പറ്റിച്ചാല്‍ അയാള്‍ക്കുള്ളത് ദൈവം കൊടുക്കും”
ഞാന്‍: “ങേ”?? (ഇതെന്തു ലോജിക്കാ...” (മനസ്സില്‍)
കൂടുതല്‍ കുടുംബ കലഹത്തിന്റെ വിശേഷങ്ങള്‍ ഇതൊരു ബ്ലോഗ് ആയത് കൊണ്ട് ഇവിടെ എഴുതുന്നില്ല. ഒരു ഉത്തമ ഭാര്യയായി എന്നെ സങ്കല്‍പ്പിച്ചു ഞാന്‍ മൌനം പാലിച്ചു എന്ന് നിങ്ങള്‍ വിശ്വസിക്കൂ..
രംഗം 2:
പശ്ചാത്തലം: പഴയ പച്ചക്കറി കട തന്നെ:
അണ്ണന്‍ രണ്ടു സാധങ്ങള്‍ മാത്രമാണ് അന്ന് വാങ്ങിച്ചത്. കടയിലെ കടക്കാരന്റെ ഭാര്യയാണ് ഇന്ന് രംഗ പ്രവേശനം നടത്തിയത്. വിടര്‍ന്ന ചിരിയോടെ സാധങ്ങള്‍ എന്റെ കയ്യില്‍ ആ സ്ത്രീ വച്ച് തന്നു. അണ്ണന്‍ കൊടുത്ത കാശിന്റെ ബാക്കി അണ്ണന്റെ കയ്യിലും കൊടുത്തു.
അണ്ണന്‍: “പോവാം” (കാശോന്നെണ്ണി നോക്കുക പോലും ചെയ്യാതെ പോക്കെറ്റിലിട്ടു കൊണ്ട് എന്നോട് പറഞ്ഞു.
പത്തിന്റെ രണ്ടു നോട്ടുകളാണ് അവര്‍ കൊടുത്തതെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഞാന്‍: “ഒരു മിനുട്ട് നിക്കൂ.. അണ്ണാ..”
ഞാന്‍: “എത്രയായി” എന്റെ മുഖത്തെ പുഞ്ചിരി വിടാതെ തന്നെ കടക്കാരിയോടു അവരുടെ ഭാഷയില്‍ ചോദിച്ചു.
കടക്കാരി: “എഴുപതു”.
ഞാന്‍: ബാക്കി തന്നത്, ഇരുപതു ആണല്ലോ?
കടക്കാരി: “ഓ.. ആണോ? തെറ്റിപ്പോയതാ കേട്ടോ”. എന്നിട്ടും കള്ളത്തരം പിടിക്കപ്പെട്ടതിന്റെ യാതൊരു ഭാവമാറ്റവും ആ മുഖത്ത് പ്രകടിപ്പിക്കാതെ അവര്‍ പറഞ്ഞു.
കടയില്‍ നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ അണ്ണനോട് ചോദിച്ചു – “അണ്ണാ.. കണ്ടോ? ഇപ്പോള്‍ മനസ്സിലായോ. അവര്‍ അണ്ണനെ പറ്റിക്കുന്നുണ്ടെന്നു"?
അണ്ണന്‍: മണ്ടീ.. അവര്‍ക്കിന്നു ശരിക്കും തെറ്റ് പറ്റിയതായിരിക്കും. സാധാരണ ആരെങ്കിലും എന്നെ പറ്റിക്കുമെന്ന് തോന്നിയാല്‍ എന്റെ മനസ്സ് പറയും, “ദേ ഇയാള് നിന്നെ പറ്റിക്കാന്‍ പോകുകയാണെന്ന്. ദൈവം എനിക്കങ്ങനെ ഒരു കഴിവ് തന്നിട്ടുണ്ട് അത് കൊണ്ട് ആര്‍ക്കും എന്നെ പറ്റിക്കാന്‍ പറ്റില്ല.”!!!!
ഞാന്‍: “ഹ്മം.. “
അണ്ണന്‍: പറ്റിച്ചാല്‍ അയാള്‍ക്കുള്ളത് ദൈവം കൊടുക്കും.
ഞാന്‍: ഓ..... എനിക്ക് പ്രാന്തായീ...
രംഗം 3:
രംഗം രണ്ടിലെ കടയിലെ ഭാഗം ഒരിക്കല്‍ കൂടി മറ്റൊരു ദിവസം ആവര്‍ത്തിക്കപ്പെട്ടു.!!!!!
ഇനി എന്റെ അണ്ണന്റെ ഭാഗത്ത് നിന്ന് ഒരല്‍പം ന്യായീകരണം:
അണ്ണന് പറയാന്‍ ന്യായീകരനങ്ങളുണ്ട്: “Time is money” എന്ന ലൈഫ് സ്റ്റൈല്‍ ആണ് പലപ്പോഴും ഞങ്ങള്‍ക്ക് അണ്ണന്റെ ന്യായീകരണം മനസ്സിലാകും. ഞങ്ങളുടെ ജീവിത രീതിയില്‍ പച്ചക്കറിയുടെ വില റിസര്‍ച്ച് ചെയ്തു നോക്കി സാധനം വാങ്ങിക്കുന്നത് നടപ്പുള്ള കാര്യമല്ല എന്ന് അണ്ണന്‍ പറയുന്നത് സത്യമാണ്: അതെന്തോ ആകട്ടെ.
എന്ത് ന്യായീകരണം പറഞ്ഞാലും ഇത്തരം അശ്രദ്ധമായ കാര്യങ്ങള്‍ ഒരു സമൂഹത്തിന്റെ സ്വഭാവമാകുമ്പോള്‍ സമൂഹത്തിലെ മറ്റുള്ളവരെയും ഇവ ബാധിക്കുന്നു എന്നത് ശരിയല്ലേ?
7 comments:
എന്റെ അണ്ണന്:
അണ്ണാ.. സോറി കേട്ടോ. ബാക്കിയുള്ളവരെ കുറ്റം പറയുന്നതിനേക്കാള്‍ നമ്മളെ തന്നെ ഉദാഹരണമാക്കുന്നതല്ലേ നല്ലത് എന്ന് തോന്നി. അത് കൊണ്ടാണ് ഇത് ഇവിടെ എഴുതിയത്.
ഓഫ് ടോപ്പിക്ക്: പിന്നെ ഒരു കാര്യം: ഇത് ഒരല്‍പം പഴയ കഥയായിരുന്നു. എന്റെ അണ്ണന്‍ ഇപ്പോള്‍ നന്നായി പോയിരിക്കുന്നു. ഇപ്പോള്‍ വില എഴുതിയിട്ടിരിക്കുന്ന കടയില്‍ നിന്നാണ് അണ്ണന്‍ സാധനങ്ങള്‍ വാങ്ങിക്കുന്നത്. എന്റെ ഉപദേശമൊന്നുമല്ല കാരണം. പഴയ കച്ചവടക്കാരന്‍ കൂടുതല്‍ ഇരകളെ കിട്ടുന്ന മറ്റൊരിടത്തേക്ക് മാറിപ്പോയി.
ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങിക്കുന്ന കടയുടെ പേര് നാടെങ്ങും അറിയപെടുന്ന ഒന്നാണ്. കടയുടെ പേരില്‍ “ഫ്രഷ്” എന്ന് ചേര്‍ത്തിട്ടുന്ടെങ്കിലും ചുക്കി ചുളിഞ്ഞ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അവിടെ നിന്ന് പെറുക്കി എടുക്കുമ്പോള്‍ ഞാന്‍ കൂടെയുണ്ടെങ്കില്‍ അണ്ണന്‍ ഇന്നും എന്നെ തെറി വിളിക്കുന്നു! – പഴയ പച്ചക്കറിക്കാരന്‍ ഇത്തിരി വില കൂട്ടി വാങ്ങിയിരുന്നെന്കിലും അയാള്‍ എനിക്ക് ഫ്രഷ് ആയ സാധനം മാത്രമേ തന്നിരുന്നുള്ളൂ..” എന്നും പറഞ്ഞു കൊണ്ട്.
ഇനി എന്റെ ഫ്രുസ്ട്രറേന്‍ ഞാന്‍ പറഞ്ഞു തീര്‍ക്കട്ടെ:
വാങ്ങിക്കുന്ന സാധങ്ങളുടെ വില അറിയാന്‍ നമുക്ക് അവകാശമില്ലേ? അതില്‍ മാനക്കേട് വിചാരിക്കാന്‍ എന്താണ് ഇരിക്കുന്നത്?
എന്റെ അണ്ണന്:
അണ്ണാ.. സോറി കേട്ടോ. ബാക്കിയുള്ളവരെ കുറ്റം പറയുന്നതിനേക്കാള്‍ നമ്മളെ തന്നെ ഉദാഹരണമാക്കുന്നതല്ലേ നല്ലത് എന്ന് തോന്നി. അത് കൊണ്ടാണ് ഇത് ഇവിടെ എഴുതിയത്.
ഓഫ് ടോപ്പിക്ക്: പിന്നെ ഒരു കാര്യം: ഇത് ഒരല്‍പം പഴയ കഥയായിരുന്നു. എന്റെ അണ്ണന്‍ ഇപ്പോള്‍ നന്നായി പോയിരിക്കുന്നു. ഇപ്പോള്‍ വില എഴുതിയിട്ടിരിക്കുന്ന കടയില്‍ നിന്നാണ് അണ്ണന്‍ സാധനങ്ങള്‍ വാങ്ങിക്കുന്നത്. എന്റെ ഉപദേശമൊന്നുമല്ല കാരണം. പഴയ കച്ചവടക്കാരന്‍ കൂടുതല്‍ ഇരകളെ കിട്ടുന്ന മറ്റൊരിടത്തേക്ക് മാറിപ്പോയി.
ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങിക്കുന്ന കടയുടെ പേര് നാടെങ്ങും അറിയപെടുന്ന ഒന്നാണ്. കടയുടെ പേരില്‍ “ഫ്രഷ്” എന്ന് ചേര്‍ത്തിട്ടുന്ടെങ്കിലും ചുക്കി ചുളിഞ്ഞ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അവിടെ നിന്ന് പെറുക്കി എടുക്കുമ്പോള്‍ ഞാന്‍ കൂടെയുണ്ടെങ്കില്‍ അണ്ണന്‍ ഇന്നും എന്നെ തെറി വിളിക്കുന്നു! – പഴയ പച്ചക്കറിക്കാരന്‍ ഇത്തിരി വില കൂട്ടി വാങ്ങിയിരുന്നെന്കിലും അയാള്‍ എനിക്ക് ഫ്രഷ് ആയ സാധനം മാത്രമേ തന്നിരുന്നുള്ളൂ..” എന്നും പറഞ്ഞു കൊണ്ട്.
ഇനി എന്റെ ഫ്രുസ്ട്രറേന്‍ ഞാന്‍ പറഞ്ഞു തീര്‍ക്കട്ടെ:
വാങ്ങിക്കുന്ന സാധങ്ങളുടെ വില അറിയാന്‍ നമുക്ക് അവകാശമില്ലേ? അതില്‍ മാനക്കേട് വിചാരിക്കാന്‍ എന്താണ് ഇരിക്കുന്നത്?
"kadakkaranodu daivam chodikkum...!"
-annan
അങ്ങാടിയിലെ കച്ചോട്ത്തിന്റെ സുഖം ഞാനും അനുഭവിച്ചിട്ടുള്ളതാ...!ചൊറിയാത്ത അണ്ണാന്മാരേയും ,ചൊറീയുന്ന അണ്ണിച്ചികളുടേയും മന:ശാസ്ത്രം നന്നായി മനസ്സിലാക്കി തന്നെയാണ് കച്ചകെട്ടി കപടം ചെയ്യുന്ന കച്ചവടക്കാർ ചെയ്യുന്നതും,ചെയ്തുകൊണ്ടിരിക്കുന്നതും....! കസ്റ്റമേഴ്സ് സ്വയം മനസ്സിലാക്കിയാൽ അവർക്ക് തന്നെ നല്ലത്...അല്ലേ
ചേച്ചി... നമ്മള്‍ ഒരുമിച്ചു ഫിഷ് വാങ്ങാന്‍ പോയപ്പോളും ഇത് തന്നെ സംഭവിച്ചില്ലേ?? ഓര്‍മ്മയുണ്ടോ??
ദൈവം ചോദിച്ചു ചോദിച്ചു...
കടക്കാരന്‍ അടുത്ത നാട്ടില്‍ പുതിയ
ഷോപ്പിംഗ് മാളു തുടങ്ങി അല്ലെ...
കൊള്ളാം. സത്യമായ കാര്യമാണിത്
എല്ലായിടത്തും സംഭവിക്കുന്നത്.
പലരും ശ്രെധിക്കപ്പെടാതെ പോകുന്നത്.
മുരളി ചേട്ടാ... എന്നെ ഒരു ചൊരിയുന്ന അണ്ണച്ചി ആക്കി അല്ലെ??? ;)
അതെ സിമീ, നമ്മുടെ നഗരത്തില്‍ ഇത് സ്ഥിരം പരിപാടി തന്നെ!
മള്ളൂശ്ശേരി, അതെ ഒരാളെങ്കിലും ഈ സത്യം തിരിച്ചറിയുന്നു എന്നറിയുമ്പോഴാണ് എനിക്കും ഈ കുറിപ്പ് എഴുതിയതില്‍ സന്തോഷം തോന്നുന്നത്. നന്ദി.
Post a Comment