മേരിക്കുണ്ടൊരു കുഞ്ഞാട് കാണാന്‍ പോയത് രണ്ടാഴ്ച മുമ്പാണ്. എല്‍സമ്മയെയും, പ്രാഞ്ചിയേട്ടനെയും കണ്ട ശേഷം "ഇലക്ട്ര" യെ കുറെ കാത്തിരുന്നു. ഈ നഗരത്തില്‍ "ഇലക്ട്ര" വരാത്തതോ, ഞാന്‍ അറിയാതെ പോയതോ എന്നറിയില്ല. എന്തായാലും കാണാന്‍ പറ്റിയില്ല. പകരം, പേര് കൊണ്ടും ട്രേയിലര്‍ കൊണ്ടും "കരയിലെക്കൊരു കടല്‍ ദൂരം" എന്നെ ആകര്‍ഷിച്ചു. "മേരിക്കുണ്ടൊരു കുഞ്ഞാട്" പ്രദര്‍ശനത്തിനെത്തിയ അതേ സമയത്തായിരുന്നു കരയിലെക്കൊരു കടല്‍ ദൂരവും ഈ നഗരത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ട്രേയിലര്‍ കണ്ടാല്‍ തന്നെ എനിക്കിഷ്ടപ്പെടുന്ന പടമാണോ എന്ന് മനസ്സിലാക്കാനുള്ള ഒരു കഴിവുണ്ടെന്ന് ഞാന്‍ ഇത്രയും കാലം സ്വയം അഹങ്കരിച്ചിരുന്നു. ഭാഗ്യത്തിന് ട്രെയിലെര്‍ കണ്ടപ്പോള്‍ മനസ്സിലായി സീരിയസ് സിനിമകളെ (ബുദ്ധി ജീവി സിനിമകളെ അല്ല) ഇഷ്ടപ്പെടുന്ന എനിക്ക് ഇത് ഇഷ്ടപ്പെടും, പക്ഷെ, എന്റെ മറുപകുതിക്കു ഇത് കണ്ടിരിക്കാനാവില്ലാ എന്ന്. അങ്ങനെയാണ് മേരിയെ കാണാന്‍ ഇറങ്ങി തിരിച്ചത്.
നഗരത്തിലെ ടിക്കറ്റ് ചാര്‍ജുകള്‍ ഒന്നിന് ഇരുന്നൂറും, ഇരുന്നൂറ്റമ്പതും കടക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് വല്ല്യ ഒരു ആശ്വാസമാണ് അടുത്തുള്ള ഒരു ആംഫി തീയെറ്റര്‍ - ടിക്കെറ്റൊന്നിനു പതിനഞ്ചു രൂപ. ഹാവൂ എന്തൊരു പൊട്ട സിനിമ അവിടെ കണ്ടാലും സാധാരണ ഗതിയില്‍ ഒരു മനോവിഷമവും ഉണ്ടാവാറില്ല! "കരയിലെക്കൊരു കടല്‍ ദൂരം" പക്ഷെ എന്റെ പല വിശ്വാസങ്ങളെയും തെറ്റിച്ചു. ട്രേയിലര്‍ എന്നാല്‍ വെറുമൊരു മാര്‍ക്കെറ്റിംഗ് തന്ത്രം മാത്രമാണ്! അത് വച്ചു ഒരു സിനിമയെ വിലയിരുത്താന്‍ കഴിയുമെന്ന വിചാരം തെറ്റാണ്! ഇത്തവണ പഠിച്ച ആദ്യത്തെ പാഠം! ഫ്രീ ആയി കണ്ടാലും ഒരു തല്ലിപ്പൊളി സിനിമ മുഴുവന്‍ കണ്ടിരിക്കാനുള്ള ക്ഷമ ഇനി എനിക്കില്ല എന്ന രണ്ടാമത്തെ പാഠവും ഈ സിനിമയാണ് എനിക്ക് മനസ്സിലാക്കി തന്നത്!
"അന്ന് 'കുഞ്ഞാടിന്' പകരം ഇതെങ്ങാനും നീ എന്നെ ഇരുന്നൂറ്റിയമ്പത് അമ്പതു രൂപേടെ ടിക്കറ്റില്‍ കാണിച്ചിരുന്നെങ്കില്‍ - ഹും... അപ്പോള്‍ കാണാമായിരുന്നു" എന്ന കെട്ട്യോന്റെ കളിയാക്കലിനോട് ഒരു വിഡ്ഢിച്ചിരിയോടെ മാത്രമേ പ്രതികരിക്കാന്‍ എനിക്ക് കഴിഞ്ഞുള്ളു..
ഒരു പാട് ഡോക്ക്യുമെന്‍ററികള്‍ സ്വന്തം പേരില്‍ കുറിച്ചിട്ട സജി മങ്കര ഈ ചിത്രം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു അദ്ദേഹത്തിനെങ്കിലും മനസ്സിലായിട്ടുണ്ടോ എന്ന് സംശയം! സിനിമയിലെ രണ്ട് മൂന്നു കാര്യങ്ങള്‍ എടുത്തു പറയേണ്ടതാണ്. പ്രേക്ഷകരെ ഇടവേള കഴിഞ്ഞും സീറ്റില്‍ ഇരുത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ അത് തന്നെയാവണം.
ഒന്ന്: സിനിമയുടെ തുടക്കം - ഒരു കൊച്ചു ബാലന് തറവാട്ടു ദേവി നല്ല നാളെയെ കാണിച്ചു കൊടുക്കുന്ന ഒരു രംഗത്തിന്റെ ചിത്രീകരണം - ലക്ഷ്മി ശര്‍മ്മയാണ് ദേവിയായി എത്തുന്നത്.
രണ്ട്: പലതവണ കണ്ടതെങ്കിലും, ഒരു പഴയ കാല കോളേജ് പ്രണയം ഒരു കവിത പോലെ അവതരിപ്പിച്ചിരിക്കുന്ന രീതി. ഇന്ദ്രനും, ധന്യ മേരിയും പഴയ കാല പ്രണയത്തെ തീര്‍ച്ചയായും നന്നായി തന്നെ അവതരിപ്പിച്ചു.
മൂന്നു: ഇടവേളയ്ക്കു തൊട്ടു മുന്‍പിലെ സസ്പെന്‍സ്! (അനാവശ്യമെങ്കിലും, അര്‍ത്ഥമില്ലാത്തതെങ്കിലും!)
മംതാ മോഹന്‍ദാസ് ഇന്നും "മയൂഖം" സിനിമയില്‍ നിന്നു ഒട്ടും വളര്‍ന്നിട്ടില്ല. മലയാളത്തിന്റെ ശാപമാണ് ഇത്തരം നടിമാര്‍ എന്ന് തോന്നുന്നു. പാസ്സെഞ്ചര്‍ പോലുള്ള കഥാ പാത്രങ്ങള്‍ ഭംഗിയായി ചെയ്യാന്‍ മാത്രമേ മംതക്ക് ഇന്നും കഴിവുള്ളൂ. തീരെ വേര്‍സാറ്റൈല്‍ അല്ലാത്ത ഒരു നടിയാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന പോലെ. അല്ലെങ്കിലും ഒരു ക്ലാസിക്കല്‍ നര്‍ത്തകിയുടെ വേഷത്തിലേക്ക് മംതയെ കാസറ്റ് ചെയ്തവരെ പറഞ്ഞാല്‍ മതിയല്ലോ. ഒരു പാവ കളി പോലെയാണ് ആദ്യത്തെ തന്റെ സീനില്‍ മംത ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കുന്നത്! മെട്രോ നഗരത്തില്‍ വളര്‍ന്ന മലയാളി എന്നൊരു കാരണം മാത്രം പറഞ്ഞ് മംതയുടെ ഡയലോഗ് ഡെലിവറിയെ ഇനിയും മലയാളി സഹിക്കണോ? മറ്റൊരാളെ വച്ചു മംത ഡബ് ചെയ്യിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മോഡേണ്‍ കഥാപാത്രങ്ങള്‍ക്ക് തനിമയോടെ ഡബ് ചെയ്യാന്‍ കഴിവുള്ള ഏതെങ്കിലും ആര്‍ടിസ്റ്റ് ഇന്ന് മലയാളത്തിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
സിനിമയിലെ പല സംഭവങ്ങളും മലയാളത്തില്‍ കണ്ടു പഴകിയ പ്രമേയങ്ങള്‍ തന്നെയായിരുന്നു. അതില്‍ മറ്റൊന്നാണ് എഴുത്തു കാരന്‍ അനൂപും (ഇന്ദ്രജിത്ത്) ഭാര്യയും തമ്മിലുള്ള പോരുത്തമില്ലായ്മ. "അവള്‍ക്കിത് വരെ എന്നെ മനസ്സിലായിട്ടില്ല, എനിക്ക് അവളെയും"! എത്ര തവണ മലയാളി ഇത് കേട്ടിരിക്കുന്നു. "മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല" എന്ന ഒറ്റ കാരണത്താല്‍ മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തുന്ന ഭര്‍ത്താവും! കണ്ടിട്ടും, അവതരിപ്പിച്ചിട്ടും മലയാളിക്കിനിയും മടുത്തില്ലേ ഇത്?
ഇനിയുമൊരു സംശയം - തറവാട്ടു ദേവിക്ക് ഒരു ശൃംഗാര ഭാവം - അതെന്തിനായിരുന്നോ എന്തോ?
എഴുതാന്‍ കുറവുകള്‍ മാത്രമേ ഉള്ളൂ.. ഇനി ഒന്ന് ഉപസംഹരിക്കാന്‍ ശ്രമിക്കട്ടെ. സിനിമയുടെ അവസാനം മംത മോഹന്‍ദാസിന്റെ ഒരു ഡയലോഗ് ഉണ്ട് - "അനൂ... എനിക്കൊന്നും മനസ്സിലാവുന്നില്ല" എന്ന്. ഒരു കോറസ് ആയി പ്രേക്ഷകരും അത് തന്നെ ആവര്‍ത്തിക്കുന്നത് കേട്ടു - "ഞങ്ങള്‍ക്കും ഒന്നും മനസ്സിലായില്ല" എന്ന്. കോമഡി സിനെമയല്ലെങ്കിലും ഈ ചോരുസ്സിനു പിന്നാലെ പ്രേക്ഷകര്‍ ഒന്നടങ്കം പൊട്ടിച്ചിരിക്കുന്നത് കേട്ടു! (പതിനഞ്ചു രൂപ ടിക്കറ്റിന്റെ സിനിമ ആയതു കൊണ്ട് ഞങ്ങളെ പോലെ വേറെയും ഒരുപാട് പ്രേക്ഷകര്‍ മണ്ടന്മാരാകാന്‍ വന്നിരുന്നു.) സിനിമയെ കുറിച്ച് ഒറ്റ വാചകത്തില്‍ പറയാന്‍ പറഞ്ഞാല്‍ ഞാന്‍ പറയും - "ആളെ വിഡ്ഢിയാക്കാനൊരു ഒരു സിനിമ". ഒരു പക്ഷെ മോഹന്‍ലാലോ മമ്മൂട്ടിയോ അഭിനയിച്ചിരുന്നെങ്കില്‍ ബുദ്ധി ജീവികള്‍ ഒരു അവാര്‍ഡും കൊടുത്തേനെ ഈ സിനിമക്ക്!
10 comments:
ഈയിടെയായി എന്റെ ബ്ലോഗില്‍ സിനിമ റിവ്യൂ മാത്രമേ ഉള്ളോ?
മോര്‍ണിംഗ് ബെല്ലിനു നന്ദി. വല്ലപ്പോഴുമാണെങ്കിലും ഈ പേരിലെങ്കിലും എഴുത്തിന്റെ ലോകത്ത് തിരിച്ചെത്തിക്കാന്‍ മോര്‍ണിംഗ് ബെല്ലിനു കഴിയുന്നുണ്ടല്ലോ?
Also published here
ഹോ... ഭാഗ്യം! ആ സിനിമാ പേര് വല്ലാതങ്ങ് ഇഷ്ടമായതു കാരണം ഈ ചിത്രം കാണണമെന്ന് കരുതിയിരിയ്ക്കുകയായിരുന്നു.
എന്തായാലും ഈ മുന്നറിയിപ്പിനു നന്ദി :)
[പക്ഷേ, ആ പാട്ടുകളും സീനും ഇഷ്ടമായി]
:)
A good movie review...I was desperately waiting to see the movie...
ഹോ..ഭാഗ്യം..രക്ഷപെട്ടു..
ആ സിനിമയുടെ പേര് കേട്ടപ്പോൾ കാണാൻ എനിക്കും ആഗ്രഹം തൊന്നിയെങ്കിലും ട്രെയിലറിലെ രംഗങ്ങൾ കണ്ടപ്പോൾ ഒരു പന്തികേട് മണത്തിരുന്നു.
കൊള്ളാം കേട്ടോ...നന്നായിരിക്കുന്നു...........ഇടക്കൊക്കെ ഇവിടെയും ഒന്ന് വന്നു പോകണം http://www.computric.co.cc/
അനൂ... എനിക്കൊന്നും മനസ്സിലാവുന്നില്ല" എന്ന്. ഒരു കോറസ് ആയി പ്രേക്ഷകരും അത് തന്നെ ആവര്‍ത്തിക്കുന്നത് കേട്ടു - "ഞങ്ങള്‍ക്കും ഒന്നും മനസ്സിലായില്ല" എന്ന്. കോമഡി സിനെമയല്ലെങ്കിലും ഈ ചോരുസ്സിനു പിന്നാലെ പ്രേക്ഷകര്‍ ഒന്നടങ്കം പൊട്ടിച്ചിരിക്കുന്നത് കേട്ടു!
:)
ട്രെയിലര്‍ കണ്ടപ്പോഴേ എനിക്കുമൊരു സംശയമുണ്ടായിരുന്നു.അതു പോലെ തന്നെ സംഭവിച്ചു..
coincidence ano ennariyilla..njan ennu e cinema kananam ennu vicharichathayirunnu...review vayikkan kazhinjathil santosham....
i was thinking abt writing reviews...i was not sure i could say my mind...but now i feel like starting a blog
Post a Comment