Sunday, May 16, 2010

ഇന്ന് അക്ഷയ തൃതീയ!!!

ഒരു കാര്യത്തില്‍ സന്തോഷിക്കാം. മതമൈത്രിയുടെ ഒരു പര്യായം തന്നെയായിരിക്കുന്നു അക്ഷയ തൃതീയ. ഓരോ മതസ്ഥരും മറ്റൊരു മതത്തിന്റെ അന്ധ വിശ്വാസങ്ങളെയും, അനുഷ് ട്ടാനങ്ങളെ കുറിച്ച് പുച്ചിക്കുമ്പോഴും , ജാതി മതഭേദമെന്യേ അക്ഷയ തൃതീയ ഒരു ദേശീയോത്സവമായി ഇന്ന് ആഘോഷിക്കുന്നു!

സ്വര്‍ണ്ണക്കടക്കാര്‍ക്ക് നന്ദി!

13 comments:

Pyari said...

:(

ഇത്തരം പ്രഹസങ്ങളില്‍ മലയാളി പോലും വീണു പോയത് ഇവിടെ "സ്വര്‍ണം" എന്നൊരു ഘടകം ഉള്‍പ്പെട്ടത് കൊണ്ടാവാം.

നന്ദന said...

കാശുള്ളവർക്കല്ലേ അക്ഷയത്രിതീയ!!!!

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ശരിക്ക് എന്നുമുതലാണ് ഈ പരിപാടി നമ്മുടെ നാട്ടിലൊക്കെ അരങ്ങേറി, ആഘോഷിച്ച് തുടങ്ങിയത് ?
ഇതിനെ കുറിച്ചൊരു ബോധവൽക്കരണ ലേഖനം പ്യാരി എഴുതിയിടൂ...

$$ said...

Exactly...!!
I wonder... how come one fine year (may be abt 4-5 years back), this day - day of buying gold came into existence!"
may be after they started airing alukkas and kalyan and malabar gold ads on TV!

ശ്രീ said...

ഈയടുത്ത കാലത്തായി തുടങ്ങിയ ഒരു ആഘോഷം മാത്രമല്ലേ ഇത്... കഷ്ടം തന്നെ. ആഘോഷിയ്ക്കാനും ധൂര്‍ത്തടിയ്ക്കാനും ഓരോ കാരണങ്ങള്‍, അല്ലാതെന്താ.

ഉപാസന || Upasana said...

ഇയാളും പോയാ ?/
;-)

Charisma said...

Many dont realise that Akshaya thrithiya is only an auspicious date. I could be used to begin any good thing!!! Buying gold is not the only good thing in life.........
Pure example of ads taking over the sense and sensibilities of mankind

Sigma said...

The most auspicious thing to do on akshayathriteeya is Annadaanam (to give food and cloth to the needy) but even on this auspicious day people get selfish and concentrate only on the 'Buying Gold' part of the tradition.

Editor said...

That's the power of advertisement. And the greed for some quick luck.

Vayady said...

ഉപഭോഗസംസ്‌ക്കാരത്തിന്റെ മറ്റൊരു ചതിക്കുഴിയാണ്‌ ഈ അക്ഷയതൃതിയ.

maithreyi said...

വളരെ അറിവുള്ള ഒരാള്‍ പറഞ്ഞു ശരിക്കും അക്ഷയ തൃതീയ ബലരാമാവതാര ദിനമാണെന്നും അന്ന് വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കിയാല്‍ ജീവിതകാലത്തൊരിക്കലും പട്ടിണി കിടക്കേണ്ടി വരില്ലെന്നും....ഇത് സ്വര്‍ണ്ണക്കടക്കാരുടെ വില്‍പ്പന തന്ത്രം... അതിനു കൂട്ടു നില്‍ക്കാന്‍ നമ്മള്‍ വിഢ്ഢികളും...
off topic...വെറുതെയൊന്നു നോക്കിയതാ.. കാണാന്‍ പറ്റി....എത്ര നേരം നില്‍ക്കുമോ എന്തോ......പോസ്റ്റാന്‍ പറ്റുമോ ആവോ...

Manoraj said...

ഇനിയും നമുക്ക് ഇത്തരം ഒത്തിരി ഉത്സവങ്ങൾ വന്നേക്കാം.. നാഷണൽ ഹോളീഡേ ആയി പ്രഖ്യാപിക്കാതിരുന്നാൽ മതിയായിരുന്നു!!!

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ബീനാമ്മയോട് പറഞ്ഞ്,ഈ ദിവസം മാത്രം നിനക്ക് പൊന്ന് വാങ്ങിത്തരില്ലാ എന്ന്.
എന്നോട് കുറേ കെഞ്ചി. പക്ഷെ എനിക്കറിയാം അന്ന് ശരിയായ സമയം അല്ലെന്ന്. എവിടേയും തിരക്കോട് തിരക്ക്.
എന്തിനാ ഈ തിരക്കില്‍ ഈ പൊല്ലാപ്പൊക്കെ.
വീടിനുചുറ്റും 25 ല്‍ കൂടുതല്‍ സ്വര്‍ണ്ണക്കടകള്‍. സാധാരണ ദിവസം മാത്രം പോയാല്‍ മതിയെന്ന് പറഞ്ഞു.
സ്വര്‍ണ്ണം എന്ന് പറഞ്ഞാല്‍ മരിക്കുകയല്ലേ ഇവിടുത്തെ പെന്‍ണ്ണുങ്ങള്‍. മറ്റൊരു സിറ്റിയിലും ഈ ദിനത്തിന് ഒരു കച്ചവടപ്രാധാന്യവും ഇല്ല.
+ പിന്നെ ബിലാത്തിപ്പട്ടണം പറഞ്ഞ പോലെ ഇതിനെ കുറിച്ചൊരു ബോധവല്‍ക്കരണ പരിപാടിയെഴുതൂ.
++
ഏതായാലും ഇത്തരം ഒരു പോസ്റ്റ് ബ്ലോഗാക്കിയതിന് ആയിരം അഭിനന്ദനങ്ങള്‍.......