ദിവസം മൂന്നോ നാലോ മണിക്കൂര്‍ മാത്രം ടി. വി. യില്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നു നമ്മള്‍ ഒരു പാട് ദൂരം മുമ്പോട്ടു വന്നു കഴിഞ്ഞു. കാലത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണ്. അത് അംഗീകരിക്കുകയും വേണം.
ഗിരീഷ് പുത്തഞ്ചേരിയുടെയും കൊച്ചിന്‍ ഹനീഫയുടെയും മരണം, മൂന്നാര്‍ വയനാട് കൈയ്യേറ്റങ്ങള്‍, പൂനെ ബോംബ് ബ്ലാസ്റ്റ്... അങ്ങനെ വാര്‍ത്തകള്‍ക്ക് ഒരു ദാരിദ്ര്യവുമില്ല. അന്നും ഇന്നും, വാര്‍ത്ത ആഘോഷിക്കാനുള്ള അവസരമായല്ലേ മാധ്യമങ്ങള്‍ കണ്ടത്?
"Diplomatic" ആയി സംസാരിക്കാന്‍ പഠിച്ച ഒരാളെ ഇത്തരം മാധ്യമങ്ങളുടെ തലപ്പത്ത് ഇരുത്തിയിരിക്കുന്നത് വെറുതെ ആവാന്‍ ഇടയില്ല. അയാള്‍ക്ക് പലതും പറയാം.
-> ഒരു ജന നേതാവിന്റെയോ, സാംസ്കാരിക നായകന്റെയോ, മരണത്തില്‍ അനുശോചിക്കുകയാണ് അവരെ കുറിച്ചുള്ള പരിപാടികളിലൂടെ ചെയ്യുന്നത് എന്ന്.
-> തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ ഏത് നേരത്ത് ടി. വി. തുറന്നാലും അന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ അറിയാതെ പോകാതിരിക്കാന്‍ പാടില്ലാത്ത വിധത്തിലാണ് ഇന്നത്തെ "ലൈവ് ടെലികാസ്ടിംഗ്" ഉം, "ന്യൂസ് ബുള്ളട്ടിന്‍" ഉകളും, ഒക്കെ ഒരുക്കുന്നത് എന്ന്.
ആ പറഞ്ഞതിലോന്നും എനിക്കും മറുത്തു പറയാന്‍ ഒന്നും ഇല്ല.
പക്ഷെ, പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍, പഴയതെങ്കിലും ഗൌരവമുള്ള വാര്‍ത്തകള്‍ തള്ളിക്കലയുകെയോ, പ്രാധാന്യമില്ലാത്ത വിധത്തില്‍ കുറച്ചു കാണിക്കുകയോ ചെയ്യുമ്പോഴാണ് ജനങ്ങള്‍ക്ക് മാധ്യമങ്ങളെ കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെടുന്നത്. ഇതിനു ഉദാഹരണമായി വളരെ പ്രസക്തമെന്നു തോന്നിയ ഒരു കാര്യം ഞാനിവിടെ കുറിക്കട്ടെ.
പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികത്തില്‍
അഫ്സല്‍ ഗുരുവിനു എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ച ഒരു മാധ്യമമെങ്കിലും ഉണ്ടോ? തടിയന്റവിട നസീറിനെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങള്‍ ചൂട് പിടിച്ചു കൊണ്ട് നടക്കുകയായിരുന്ന ആ അവസരത്തില്‍ അഫ്സല്‍ ഗുരുവിനെ മാധ്യമങ്ങള്‍ മറന്നതാണോ?
ആ വിഷയത്തില്‍ മാധ്യമങ്ങള്‍ അവലംബിച്ച മൌനം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് അവര്‍ തടിയന്റവിട നസീറിനെ മുതലെടുത്ത് തീവ്രവാദം ആഘോഷിക്കുകയായിരുന്നു എന്നാണ്. ഇന്ന് എനിക്ക് തോന്നുന്നു അവര്‍ വീണ്ടും ആഘോഷിക്കുകയാണ് - "പൂനെ ബ്ലാസ്റ്റ്!"
8 comments:
അതെ. നന്നായിരിക്കുന്നു
ഇവിടെയാണ് പിണറായി പറഞ്ഞ മാധ്യമ സിൻഡിക്കേറ്റിന്റെ പ്രസക്തി
How True...!!
These 24X7 news channels do not allow us to know which is imp to know which is to be trashed. If Saif Ali Khan smile at Kareena, it is news... if he smiles and giggles at Katrina, it is breaking news. If Shahid Kapoor says hello to Kareena, there is panel discussion!
Once I saw a scroll news on some channel, "Ritesh Desh Mukh might fall in love with Jenilia!!" Can it be more hilarious?! :)
എല്ലാം ഒരു ആഘോഷമല്ലേ!! അവരും ആഘോഷിക്കട്ടെ!! അല്ലേലും ഇതൊക്കെ കാണാൻ ആർക്കാ സമയം?
ഇപ്പോള്‍ നടക്കുന്ന സ്ഫോടനങ്ങള്‍ ഒന്നും തന്നെ അതു ചെയ്തുവെന്ന് ആരോപിയ്ക്കപ്പെടുന്ന ഭീകര സംഘടനകളല്ല ചെയ്തതെന്ന് ഓറോന്നും എടുത്തു പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും.
heard abt u fron mythreyi ..
went through almost all of ur posts ..
happy reading ..
i read abt anjali menons blog somewhere ..
and am about to post a buzz asking abt her blog ..
really surprizzzzzed to find it here ..
thanks for being u and writing all these ..
Rathi Kumari and Saparya, Thnx for your comments.
Shalini, hi hi hi, these days flash news means the the news that flashes on T.V screen. It has no other significance!!!
Nandhana, True!
Kottottikkaran, my e-mail would have already reached you by now. കൊട്ടോട്ടിക്കാരന്റെ പുതിയ പോസ്റ്റും വായിച്ചു കേട്ടോ. തീവ്രവാദം ആയിരുന്നില്ല കേട്ടോ എന്റെ വിഷയം. മാധ്യമങ്ങളായിരുന്നു.
ചേച്ചിപ്പെണ്ണേ, that is called telepathy! :) Thnx for the encouragement. We will meet again soon. :)
well said..
madhyamangalkellam aaghoshikkanulladalle..aaghoshamaakumpol theerchayayum aayussum kurayum-eeyyampattayepole..adinappuram sincerity...its beyond imagination!!
Post a Comment