"ഒരു സാക്ഷാല്‍ തീയന്‍ മറ്റൊരു തീയാനോട് ഇംഗ്ലീഷില്‍ സംസാരിക്കുമോ?"
"സംസാരിക്കും. ഒരു മറുനാട്ടില്‍, ഒരു കൂട്ടത്തില്‍ നില്‍ക്കുന്ന അഞ്ചു പേരില്‍ മറ്റു മൂന്നു പേരും മലയാളികള്‍ അല്ലെങ്കില്‍ മര്യാദയുടെ പേരില്‍ ഇംഗ്ലീഷ് പറയേണ്ടി വരും" - ഇങ്ങനെ ഒരു തര്‍ക്കുത്തരം മനസ്സില്‍ മുകുന്ദന്‍ സാറിനോട് പറഞ്ഞ് കൊണ്ട്, അദ്ദേഹത്തിന്റെ ഗുരുത്വദോഷം വാങ്ങിച്ചു വയ്ക്കേണ്ടി വരുമോ എന്നുള്ള ഒരു മുന്‍വിധിയോടെയാണ് കഴിഞ്ഞയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം. മുകുന്ദന്‍ എഴുതിയ ലേഖനം വായിച്ചു തുടങ്ങിയത്.
മയ്യഴി പുഴയും, ദൈവത്തിന്റെ വികൃതികളും, ഒഴുകി എത്തിയ ആ കൈവിരലുകളില്‍ നിന്നെത്തിയ ഈ ലേഖനം പല കാരണങ്ങള്‍ കൊണ്ട് എനിക്ക് പ്രിയപ്പെട്ടതായി. ഞാന്‍ തെറ്റിദ്ധരിച്ചത് പോലെ ഒരു എക്സ്ട്രീം പ്രാദേശിക ഭാഷ വാദമായിരുന്നില്ല ആ ലേഖനമെന്നത് ആദ്യത്തെ കാരണം. മറ്റു ഭാഷകളോടൊരു അനാദരവ് ഒരിടത്തും ആ ലേഖനത്തില്‍ കണ്ടില്ല. ലളിതമായ ഭാഷയുടെ ഉപയോഗത്തെ പ്രകീര്‍ത്തിച്ചത് കടുകട്ടി ഭാഷ ഉപയോഗിക്കാനറിയാത്ത ഈ പാവം ഭാഷാ സ്നേഹിയായ ബ്ലോഗ്ഗര്‍ക്ക് ഒരു പ്രചോദനമായി. വളര്‍ന്ന സംസ്കാരത്തിനോടും പൈതൃകത്തിനോടുമുള്ള പ്രണയത്താല്‍ മലയാള ഭാഷയെ ഞാന്‍ മുറുകെ പിടിക്കുന്നു. നിലനില്‍പ്പിന് വേണ്ടി അംഗലയത്തിനേയും. അങ്ങനെയുള്ള എനിക്ക് ഈ ലേഖനം എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും?
തമിഴ് ഭാഷ ഒരു ഉദാഹരണമായി ചൂണ്ടി കാട്ടി മലയാളത്തില്‍ പുതിയ വാക്കുകള്‍ ചേര്‍ത്ത് ആധുനീകരിക്കണമെന്ന വിഷന്‍ ഇഷ്ടപ്പെട്ടു. ഒരു ബ്ലോഗില്‍ ആദ്യമായി six pack ഇന് ആറ് പൊതി എന്നും, eight pack ഇന് എട്ട് പൊതി എന്നും തര്‍ജ്ജമകള്‍ കണ്ടപ്പോള്‍ യുവാക്കളായ മലയാളികളുടെ നര്‍മ്മ ബോധത്തിനൊപ്പം മുകുന്ദന്‍ സാറിന്റെ മലയാള ഭാഷാവിപുലീകരണം എന്ന ഒരു സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെടുന്നത് കണ്ടു. (യന്തിരന്‍ എന്ന തമിഴ് പദത്തിനോട് തീര്‍ച്ചയായും കിടനില്‍ക്കും ഈ "പൊതികള്‍" എന്ന് വിശ്വസിക്കുന്നു.)
ലേഖകനോട് യോജിക്കാതെ പോയത്, മലയാളത്തെ എങ്ങനെ നിലനിര്‍ത്തും എന്നതിന് ഫിസിക്സ് ഉം, കെമിസ്ട്രിയും വരെ മലയാളത്തില്‍ പഠിപ്പിക്കണം എന്ന് പറഞ്ഞ ഭാഗത്ത് മാത്രമാണ്. ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയ പഴയ സോവിയറ്റ് യൂണിയനും, ഫ്രാന്‍സും പോലെയായിരുന്നു കേരളവും എങ്കില്‍ ആ പറഞ്ഞതിനോട് തീര്‍ത്തും യോജിക്കാമായിരുന്നു. മലയാളികളില്‍ നല്ലൊരു ശതമാനവും പ്രവാസികളായത് എന്ത് കൊണ്ടാണ്? കേരളത്തില്‍ ജോലി സാധ്യതയുടെ കുറവ് കൊണ്ടാണെന്നത് നിസ്സംശയം പറയാമല്ലോ? മലയാളത്തില്‍ പഠിച്ച വിഷയങ്ങളിലെ അറിവുകള്‍ ഒരിക്കലും അറിവുകളല്ലാതെ ആവുന്നില്ല. പക്ഷെ, ആ വിഷയങ്ങളിലെ ടെക്നിക്കല്‍ പദങ്ങള്‍ ഇംഗ്ലീഷില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, മറ്റൊരു രാജ്യത്തോ സംസ്ഥാനത്തോ ജോലി തേടി എത്തിപ്പെടുന്ന ഒരു സാധാരണ മലയാളിയെ സഹായിക്കാന്‍ അവിടെയെല്ലാം ഒരു ദ്വിഭാഷിയായ translator നെ കിട്ടിക്കോളണമെന്നില്ലല്ലോ.
പ്രാഥമിക വിദ്യാഭ്യാസ കാലത്ത് മാതൃഭാഷാ നിര്‍ബന്ധമായും പഠിപ്പിക്കണം എന്നുള്ളത് തന്നെയായിരിക്കണം മലയാളം നിലനിര്‍ത്താന്‍ ചെയ്യേണ്ട ആദ്യത്തെ കാര്യം.
12 comments:
പ്യാരി,നന്നായിട്ടുണ്ട് കേട്ടൊ ഈ ലേഖനം....
പ്യാരീ,
പ്രതികരനം അസ്സലായീ
ആശംസകള്‍..മുന്നേറുക.
http://tomsnovel.blogspot.com/
കേരളത്തില്‍ എന്തുകൊണ്ട് ജോലി സാധ്യതയുടെ കുറയുന്നു? നമുക്കെന്തെങ്കിലും മാറ്റം ചിന്താഗതികളില്‍ ഉണ്ടാക്കാന്‍ കഴിയുമോ?
മാതൃഭൂമിയിലെ പല ലേഖന തലെക്കെട്ടുകളും കണ്‍ഫ്യൂഷന്‍ ഉളവാക്കുന്നവയാണ്. ആദ്യം വായിച്ചു തുടങ്ങിയപ്പോള്‍ ഞാനും ഇദ്ദേഹം എന്താണ് പറഞ്ഞു വരുന്നത് എന്നോര്‍ത്ത് പോയി. പിന്നയല്ലെ ഗുട്ടന്‍സ് കിട്ടിയത് :).
അല്ലേലും ഞാള മുകുന്ദന്‍ മാഷങ്ങനെയൊക്കെ കരുത്വോന്ന്..ഞീയെന്താ പറയണാളെ.. :)
"പ്രാഥമിക വിദ്യാഭ്യാസ കാലത്ത് മാതൃഭാഷാ നിര്‍ബന്ധമായും പഠിപ്പിക്കണം എന്നുള്ളത് തന്നെയായിരിക്കണം മലയാളം നിലനിര്‍ത്താന്‍ ചെയ്യേണ്ട ആദ്യത്തെ കാര്യം. " -
ലേഖനം നന്നായി പ്യാരി.
ആശംസകള്‍.
:)
ഓഫ്:
ധനുഷേട്ടാ, ഇങ്ങളെട്ന്നാ? മ്മളെ കണ്ണൂര് ബാത്ത്ന്നാററാന്നോ?
mukundan parayunnathe kaaryamaayi eTukkaNTa
:-)
മാതൃഭാഷ പഠിപ്പിക്കണം അതോടൊപ്പം തന്നെ പ്യാരി പറയുന്നത് പോലെ മറ്റ് ഭാഷകളും പഠിപ്പിക്കേണ്ടിയിരിക്കുന്നു, വിദേശത്തുള്ളവർക്ക് രണ്ടിന്റേയും വില മനസ്സിലാവും. (മുകുന്ദൻ സാറിന്റെ “പുണ്യവാളൻ” പ്രയോഗമൊക്കെ മനസ്സിലാക്കണമെങ്കിൽ നിർബന്ധമായും മലയാളം പഠിച്ചിരിക്കണം)
പോസ്റ്റ് നന്നായി. നന്ദന പറഞ്ഞതു പോലെ മാതൃഭാഷയോടൊപ്പം മറ്റു ഭാഷകളും അറിഞ്ഞിരിയ്ക്കേണ്ടതു തന്നെയാണ്.
valare nannayi....... aashamsakal......
ജഗദീഷ് ,
നമ്മുടെ (സാധാരണ ജനത്തിന്റെ) ചിന്താഗതികളില്‍ മാറ്റം ഉണ്ടായാല്‍ മാത്രം പോരല്ലോ? കേരളത്തിലെ രാഷ്ട്രീയ നയങ്ങളല്ലേ തടസ്സം?
റോഷ്,
ധനുഷ് വടകരക്കാരനാണ്!
ഒരു വര്‍ഷം കണ്ണൂരില്‍ പഠിച്ചിട്ടുണ്ട്.
വന്നു വായിച്ചു അഭിപ്രായം പറഞ്ഞ മുരളി ചേട്ടനും, ടോംസിനും, ഉപാസനക്കും, നന്ദനക്കും , ശ്രീക്കും, ജയരാജിനും നന്ദി.
ഒരു ആശയത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കെ ഇവിടെ വന്നു അഭിപ്രായം പറഞ്ഞ പോങ്ങുമ്മൂടന് പ്രത്യേകം നന്ദി.
ധനുഷ്, :)
മാതൃഭാഷ ഇനിയും വിഷയമാവട്ടെ...
Post a Comment