പ്രണയിക്കുന്ന ആളിനെ കൈപ്പിടിയില്‍ കിട്ടിയാല്‍, അയാള്‍ എന്നും സ്വന്തമായാല്‍ പിന്നെ പ്രണയത്തിന്റെ നിറം നഷ്ടപ്പെടുന്നു എന്ന് ഓഷോ പറഞ്ഞത് ആദ്യം വായിച്ചപ്പോള്‍ ഞാനും ഇത് ശരിയോ എന്ന് ചിന്തിക്കാതെ ഇരുന്നില്ല! പക്ഷെ ആ ഫിലോസഫി സ്വീകരിച്ച ആരെയും സന്തുഷ്ടരായി ഞാന്‍ കണ്ടില്ല.
പോങ്ങുമ്മൂടന്റെ പോസ്റ്റിനു പല അഭിപ്രായങ്ങള്‍ വന്നു. പലരോടും തോന്നിയത് സഹതാപമാണ്. പ്രണയം നിലനിര്‍ത്താന്‍ അറിയാത്തവര്‍ ആയതു കൊണ്ടാണല്ലോ മറ്റൊന്നിനെ തേടി പലരും പോകുന്നത്.
എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കാമോ? പ്രണയം (അത് വസ്തുവിനോടോ, ജീവിതത്തിനോടോ, തൊഴിലിനോടോ, മറ്റൊരു മനുഷ്യനോടോ ആയിക്കൊള്ളട്ടെ) നിലനിര്‍ത്താന്‍ വഴികള്‍ അറിയില്ലെങ്കില്‍ നിങ്ങളെ പ്രണയിക്കാന്‍ ആര്‍ക്കാണ്
ഇഷ്ടമുണ്ടാകുക?
പ്രണയിച്ച ആളിനെയോ വസ്തുവിനെയോ കയ്യില്‍ കിട്ടുമ്പോള്‍ പ്രണയം
നഷ്ടപ്പെട്ടതായി തോന്നുന്നെങ്കില്‍ അത് നിങ്ങളുടെ പ്രണയമായിരുന്നില്ല.
അതിന്റെ പേര് ആസക്തി എന്നാണ്. നഷ്ടപ്പെട്ടത് പ്രണയമല്ല, പ്രണയത്തിന്റെ പുതുമ മാത്രമാണെന്നത് മനസ്സിലാക്കാന്‍ ഇത്രയ്ക്കു പ്രയാസമാണോ?
പ്രസവവും, കുട്ടികളെ പരിപാലിക്കലും ഒക്കെ ദിവ്യമായ ഒരു അനുഭൂതിയാണ്, ഒരു സ്ത്രീക്ക്. അനുഭവത്തിന്റെ പുതുമ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു സ്വന്തം മക്കളെ ഒരു അമ്മയും അകറ്റി നിര്‍ത്താറില്ല. അവര്‍ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു - മക്കളെ. അല്ല, പ്രണയിച്ചു കൊണ്ടേയിരിക്കുന്നു. തന്റെ ശ്വാസോച്ചാസം പോലെ അവള്‍ അത് പലപ്പോഴും തിരിച്ചറിയുന്നില്ല. ആ പ്രണയം മക്കളും പലപ്പോഴും തിരിച്ചറിയുന്നില്ല - അത് നിലക്കും വരെ. പ്രണയവും അങ്ങനെയാവണം! എങ്കിലേ അതിനെ പ്രണയ സാക്ഷാത്കാരം എന്ന് പറയാന്‍ കഴിയൂ...
-----------------------------------------------------------
ഇത് എന്റെ എളിയ വീക്ഷണം. മറുത്തുള്ള അഭിപ്രായങ്ങളെ തീര്‍ച്ചയായും ഞാന്‍ ബഹുമാനിക്കുന്നു.
17 comments:
@ പ്രസവവും, കുട്ടികളെ പരിപാലിക്കലും ഒക്കെ ദിവ്യമായ ഒരു അനുഭൂതിയാണ്!
നോ ഡൌട്ട്!
പക്ഷേ അതു പ്രണയമല്ലല്ലോ സര്‍!
സ്വന്തം ഭാര്യയേ പ്രണയിക്കൻ കഴിയില്ല എന്ന് പറയുന്നതിൽ സത്യങ്ങളുണ്ടാകാം
പക്ഷെ! ഭാര്യക്ക് അതുപോലുള്ള പ്രണയം സൂക്ഷിക്കൻ കഴിഞ്ഞാൽ ഒരു പൊങ്ങുമൂടനും പ്രണയിക്കാതിരിക്കാൻ കഴിയില്ല!!വീണ്ടും ഒരു പക്ഷെ! ഏത് ഭാര്യക്ക് കഴിയും അങ്ങിനെ പ്രണയിക്കാൻ പ്രത്യേകിച്ച് മക്കളുണ്ടാവുമ്പോൽ?
ഇതാണ് ഞാൻ അയാൽക്ക് കൊടുത്ത മറുപടി -സാധനങ്ങളേ നമ്മൽ പ്രണയിക്കുന്നത് അവനമ്മെ ആകർഷിപ്പിക്കുന്നത് കൊണ്ടാണ്
I cannot agree more than this!
lust -> ആസക്തി
അന്ധമായ പ്രണയത്തിന്റെ ഇരുട്ടുകയറിയ കണ്ണിലേക്ക് ഒരുനാള്‍ പൊടുന്നനെ യാഥാര്ത്ഥ്യത്തിന്റെ തീക്ഷ്ണമായ സൂര്യവെളിച്ചം പതിച്ചാല്‍ പ്രണയമല്ല എന്തും ആവിയായിപ്പോകും!
നന്ദന പറഞ്ഞതാണു കാര്യം: സാധനങ്ങളോടു തോന്നുന്ന പ്രണയം അല്പായുസ്സായിരിക്കും.
എനിക്കൊരാളോട് പ്റണയം തോന്നി , ലവ് അറ്റ് ഫാസ്റ്റ് സൈറ്റ് ആയിരുന്നു അത് എണ്റ്റെ മനസ്സില്‍ മാത്റം ഉണ്ടെന്നു സങ്കല്‍പ്പിച്ചിരുന്ന സ്ത്റീ രൂപം അല്ലെങ്കില്‍ സ്വറ്‍ണ്ണ ഗോപുര നറ്‍ത്തകീ ശില്‍പ്പം കണ്ണിനു സായൂജ്യം നിന്‍ രൂപം പിന്നെ ഞാന്‍ പ്റണയിക്കാന്‍ ശ്രമിച്ചു പക്ഷെ മതം ജാതി ഒക്കെ വ്യ്ത്യ്സ്തമായിരുന്നതിനാല്‍ ആ പ്റണയം സ്വീകരിക്കാന്‍ അവള്‍ വിസമ്മതിച്ചു പക്ഷെ അവള്‍ വിവാഹിത ആയിട്ടും ഞാന്‍ അവളെ പ്റണയിച്ചു പിന്നെ ഞാനും വിവാഹം കഴിച്ചു രണ്ടു പേരും ആ നഗരം വിട്ടു എങ്കിലും അവള്‍ ഒരു ലഹരിയായി മനസ്സില്‍ കിടന്നു കാലം പത്തു വറ്‍ഷങ്ങള്‍ പിന്നിട്ടു മറ്റൊരു നഗരം ഒരു ബസില്‍ സഞ്ചരിക്കവെ ഒരു മിന്നായം പോലെ ഞാന്‍ അവളെ കണ്ടു പിന്നെ ഞാന്‍ ആ നഗരം കേന്ദ്രീകരിച്ചു അന്വേഷണം നടത്തി അവളെ കണ്ടു പിടിക്കുക തന്നെ ചെയ്തു അപ്പോള്‍ അവള്‍ മൂന്നു പ്റസവിച്ചു കഴിഞ്ഞു എന്നിട്ടും എണ്റ്റെ പ്റണയം അണഞ്ഞില്ല ഞാന്‍ പിന്നെയും അവള്‍ക്കു കത്തുകള്‍ ഗ്രീറ്റിങ്ങ്സ്കള്‍ ആനിവേറ്‍സറി ബറ്‍ത് ഡേ ഗിഫ്റ്റ്സ് ഒക്കെ അയച്ചു കൊണ്ടേയിരുന്നു ഒരിക്കല്‍ ഞാന്‍ പോയി കാണുക തന്നെ ചെയ്തു കാരണം ഞാന്‍ കേരളം തന്നെ വിടുകയായിരുന്നു ഞങ്ങള്‍ അര മണിക്കൂറ്‍ സംസാരിച്ചു അപ്പോഴും എണ്റ്റെ പ്റണയം ഒരു നടക്കാനാവാത്ത സ്വ്പ്നം ആണെന്നു പറഞ്ഞു അവള്‍ പിന്തിരിഞ്ഞു പ്റൈയിംഗ് ഐസ് ധാരാളമുള്ളതിനാല്‍ സന്ദേശങ്ങല്‍ അയക്കരുതെന്നു അഭ്യറ്‍ഥിച്ചു പണ്ടത്തെക്കാള്‍ ഒരു സഹതാപം ആയിരുന്നു അവള്‍ക്കെന്നോട് 'എന്നെ കുറിച്ചു എന്തറിയാം ? ഞാന്‍ അത്റ സ്വറ്‍ണ്ണഗോപുരനിവാസി അല്ല വെറും ഓറ്‍ഡിനറി എന്തിനു വൈഫ് ഉള്ളപ്പോള്‍ എന്നെ പിന്തുടരുന്നു' ഒടുവില്‍ ഒരു അമുല്‍ ചോക്ളേറ്റ് സമ്മാനിച്ചു ഞാന്‍ പിരിഞ്ഞു (അമുല്‍ ചോക്ളേറ്റ് പരസ്യം ഗിഫ്റ്റ് ഫോറ്‍ സം വണ്‍ യു ലവ്' ഇപ്പോഴും ഞാന്‍ ഗ്രീറ്റിങ്ങ്സ് അയക്കാറുണ്ട് ബറ്‍ത് ഡേ ആനിവേറ്‍സറി ഓറ്‍ത്ത് , ഇതു വൈഫിനും അറിയാം കാരണം മദ്യപിക്കുമ്പോള്‍ ആ പേരു ഞാന്‍ അറിയാതെ വിളിക്കാറുണ്ട് , ഉറക്കത്തിലും ആദ്യം അരിശം ആയിരുന്നു പിന്നെ അതു ദാമ്പത്യത്തിലെ ഒരു ഒക്യുപേഷണല്‍ ഹസാറ്‍ഡ് ആയി വൈഫ് സ്വീകരിച്ചു അല്ലെങ്കില്‍ പൊറുക്കുന്നു ഈ പ്റണയം എനിക്കു ഒന്നും തന്നിട്ടില്ല പക്ഷെ അതിപ്പോഴും ഒരു ലഹരി ആണു ഒന്നും പ്റതീക്ഷിക്കാതെ ഒരു തിരിഞ്ഞു നോട്ടം പോലുമില്ലാതെ ഒരു പ്റേമം , എന്താ അങ്ങിനെ ഒരു പ്റേമം പറ്റില്ലേ?
"എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കാമോ? പ്രണയം (അത് വസ്തുവിനോടോ, ജീവിതത്തിനോടോ, തൊഴിലിനോടോ, മറ്റൊരു മനുഷ്യനോടോ ആയിക്കൊള്ളട്ടെ) നിലനിര്‍ത്താന്‍ വഴികള്‍ അറിയില്ലെങ്കില്‍ നിങ്ങളെ പ്രണയിക്കാന്‍ ആര്‍ക്കാണ്
ഇഷ്ടമുണ്ടാകുക?"
പ്രിയപ്പെട്ട കൂട്ടുകാരി... ഒരു സംശയം. പ്രണയം നിലനിർത്താൻ പ്രണയിക്കുന്നവൻ മാത്രം വഴി തേടിയാൽ മതിയോ? തന്റെ സഹജീവിയോട് ആ പ്രണയം നിലനിർത്താനുള്ള സവിശേഷതകൾ പ്രണയിക്കപ്പെടുന്ന ആൾക്ക് വേണ്ടെന്നാണോ? ആ പ്രണയം നിലനിർത്താൻ സ്നേഹിക്കുന്ന ആൾ മാത്രം വിചാരിച്ചാൽ പോരാ. രണ്ട് പേരും വിചാരിക്കണം. ഒരുകാര്യം പറയാം, പിരിയുന്നത് വരെ ആരും പ്രണയത്തിന്റെ ആഴം മനസ്സിലാക്കില്ല. വേർപ്പിരിയുമ്പോഴായിരിക്കും യ്ഥാർത്ഥ പ്രണയം എന്തായിരുന്നു വെ ന്ന് അറിയുന്നത്. എന്തൊക്കെ കുറവുകളുണ്ടായിരുന്നാലും...
നന്ദനയ്ക്ക്,
“ഇതാണ് ഞാൻ അയാൽക്ക് കൊടുത്ത മറുപടി“
ഇതിലെ ‘അയാള്‍‘ ഞാനാണോ? ആണെങ്കില്‍, വായില്‍ തോന്നുന്ന എന്തും വിളിച്ചു പറഞ്ഞിട്ട് ഇത് അയാള്ക്കുള്ള മറുപടിയാണെന്ന് ഊറ്റം കൊണ്ടിട്ട് കാര്യമില്ല നന്ദന. സാധാരണ ബുദ്ധി ഉള്ള ആര്ക്കും ഞാന് പറഞ്ഞ കാര്യങ്ങള് മനസ്സിലാക്കാനാവുന്നതാണ്. അല്ലെങ്കില് തന്നെ താങ്കളുടെ ‘മറുപടി’ കിട്ടാനല്ല ഞാന് എന്റെ മനസ്സിലുള്ളവ കുറിക്കുന്നത്. എന്നാല് താങ്കളേപ്പോലുള്ളവരുടെ അഭിപ്രായങ്ങള് - അവ യോജിപ്പുള്ളതാണെങ്കിലും വിയോജിപ്പുള്ളതാണെങ്കിലും - അതറിയാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. കൂടുതലൊന്നുമില്ല :)
പ്രിയ പ്യാരി, എന്റെ കുറിപ്പ് താങ്കള്‍ക്കൊരു പോസ്റ്റിനുള്ള വക സമ്മാനിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. നന്ദി :)
ജിമ്മി പറഞ്ഞത് അടിവരയിടുന്നു.
"പ്രണയം നിലനിർത്താൻ സ്നേഹിക്കുന്ന ആൾ മാത്രം വിചാരിച്ചാൽ പോരാ. രണ്ട് പേരും വിചാരിക്കണം"
സജി, അത് പ്രണയമല്ല. ആ അനുഭൂതിയോടു ഉപമിക്കാന്‍ കഴിയണം എന്നാണ് ഞാന്‍ പറഞ്ഞു വന്നത്.
നന്ദന, കാല്‍വിന്‍, pulchaadi, abhipraayam paranjathinu നന്ദി.
ജിമ്മീ, മഴമേഖം, പ്രണയിക്കുന്നയാള്‍ , പ്രണയിക്കപ്പെടുന്ന ആള്‍ എന്ന് ഞാന്‍ തരാം തിരിച്ചില്ലല്ലോ . പ്രണയിക്കുന്നവര്‍ പ്രണയം നിലനിര്‍ത്താന്‍ വഴികള്‍ കണ്ടു പിടിക്കണം എന്നാണു ഞാന്‍ പറഞ്ഞത്. അതിനു ആര് മുന്‍കൈ എടുത്താലും തെറ്റില്ല. :)
ആരുഷി, താങ്കള്‍ പറഞ്ഞത് ഒരു പ്രണയത്തിന്റെ ഉദാഹരണം തന്നെയാണ് എന്നാണു എന്റെ വിശ്വാസം. പക്ഷെ, ആ പെണ്‍കുട്ടിയെ താങ്കള്‍ വിവാഹം ചെയ്തിരുന്നുവെങ്കില്‍ ആ പ്രണയം നിലനില്‍ക്കുമോ എന്നുള്ളതാണല്ലോ ഇവിടുത്തെ പ്രമേയം?
And Shalini,
Thnx a lot, I knew that you would be with me for this post. :)
പോങ്ങുമ്മൂടന്‍, :)
സ്വന്തം ഭാര്യയേ പ്രണയിക്കൻ കഴിയില്ല എന്ന് പറയുന്നതിൽ സത്യങ്ങളുണ്ടാകാം
പക്ഷെ! ഭാര്യക്ക് അതുപോലുള്ള പ്രണയം സൂക്ഷിക്കൻ കഴിഞ്ഞാൽ ഒരു പൊങ്ങുമൂടനും പ്രണയിക്കാതിരിക്കാൻ കഴിയില്ല!!വീണ്ടും ഒരു പക്ഷെ! ഏത് ഭാര്യക്ക് കഴിയും അങ്ങിനെ പ്രണയിക്കാൻ പ്രത്യേകിച്ച് മക്കളുണ്ടാവുമ്പോൽ?
ഇതാണ് ഞാൻ പറഞ്ഞത് ഈ ഒരു കാര്യത്തിന് ഇത്രയും മറുപടിവേണമായിരുന്നോ?? “വായില് തോന്നുന്ന എന്തും വിളിച്ചു പറഞ്ഞിട്ട് ഇത് അയാള്ക്കുള്ള മറുപടിയാണെന്ന് ഊറ്റം കൊണ്ടിട്ട് കാര്യമില്ല നന്ദന. സാധാരണ ബുദ്ധി ഉള്ള ആര്ക്കും ഞാന് പറഞ്ഞ കാര്യങ്ങള് മനസ്സിലാക്കാനാവുന്നതാണ്. അല്ലെങ്കില് തന്നെ താങ്കളുടെ ‘മറുപടി’ കിട്ടാനല്ല ഞാന് എന്റെ മനസ്സിലുള്ളവ കുറിക്കുന്നത്. എന്നാല് താങ്കളേപ്പോലുള്ളവരുടെ അഭിപ്രായങ്ങള് - അവ യോജിപ്പുള്ളതാണെങ്കിലും വിയോജിപ്പുള്ളതാണെങ്കിലും“ എന്തായാലും താങ്കളുടെ മറുപടി എനിക്കിഷ്ടപ്പെട്ടു എഴുത്തുകാരന്റെ ആവിഷ്ക്കാര സ്വതന്ത്രത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല! മറ്റൊന്നും പറയാൻ തോന്നിയില്ലല്ലോ!! ആ നല്ലമനസ്സിന് നന്ദി (എന്റെ നന്ദിയും വേണ്ടാതാവുമോ)
പ്രേമവും ,കാമവും(lust) ശരിക്ക് കൂടിച്ചേർന്നതാണ് പ്രണയം !
പലകാരണങ്ങൾ കൊണ്ടുമിതിന് ഏറ്റകുറച്ചിലുകളുണ്ടാകാം..കേട്ടൊ
എന്നാലും ഇത് ദിവ്യമാണ്,അനശ്വരമാണ്,..., ..
നഷ്ടപെട്ടതു പ്രണയത്തിന്റെ പുതുമ മാത്രമാണെന്നത് മനസ്സിലാക്കാന്‍ ഇത്രയ്ക്കു പ്രയാസമാണോ? .. u made a point. പോങ്ങമൂടന്‍ വഴി ആണ് ഇവിടെ വന്നത്, കമന്റ് ഇടണം എന്ന് കരുത്യതും ഇല്ല. പക്ഷെ അത് ഒരു പോയിന്റ് ആണ്. നഷ്ടപെടുന്നത് പുതുമ മാത്രം ആണ്. ഒന്ന് കെട്ടിപിടിക്കാന്‍, എന്റെ മാത്രം ആണ് എന്ന് പറഞ്ഞു ലോകത്തെ കാണിക്കാന്‍ ഒക്കെ ഉള്ള പുതുമ... പോങ്ങമൂടനെ വായിച്ചപോള്‍ ഞാനും ഒന്ന് പതറി .. സ്വന്തം പ്രേമത്തില്‍ നഷ്ടമാകുന്ന എന്തിനെയോ ഓര്‍ത്തു ഒന്ന് വേവലാതി പെട്ടു.. പക്ഷെ താങ്ങള്‍ പറയുന്നതാന് ശരി...
മുരളി ചേട്ടന് ഞാന്‍ പ്രത്യേകം എഴുതിയിരുന്നു!
പക്വതയാര്‍ന്ന വാക്കുകള്‍ക്കു ഒരായിരം നന്ദി. :)
Linto, I am happy that atleast one person could accept the fact that there is love even after it losing its freshness. Thnx a lot, friend!
churungiya vakkukalil valare manoharamayi ezhuthiyirikkunnu..pranayam pole!!
ഇതിൽ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളോടൂം എനിക്കു വിയോജിപ്പുണ്ട്. എനിക്കു പറയാനുള്ളത് ദാ താഴെ മന്ദസമീരനായി മലർന്നു കിടപ്പുണ്ട്..
“പരാജയപ്പെടുമ്പോഴാണ്
ഓരോ പ്രണയവും
ഏറ്റവും മധുരതരമായിത്തോന്നുക...
വേദനകളിലും, ഓർമ്മകളിലും
മാത്രമാണവ കൂടുതൽ ദീപ്തമാവുക..
നഷ്ടപ്പെടലുകളും,
വേർപിരിയലുകളും കടന്ന്
അവസാന എപ്പിസോഡ്
നിശബ്ദമായി തെളിയുമ്പോഴാണ് നമുക്കുള്ളിലെ
പ്രണയം തിരിച്ചറിയപ്പെടുന്നതും...
നിങ്ങൾ പ്രണയപരാജിതനെങ്കിൽ
ഒരിക്കലും ദു:ഖിക്കാതിരിക്കുക,
എന്തുകൊണ്ടെന്നാൽ
പ്രണയം ഒരിക്കലും പരാജയപ്പെടുന്നില്ല;
വിവാഹത്തോടെ പൂർണ്ണമാകുന്നുമില്ല.
തിരിച്ചുകിട്ടുമ്പോഴും, തിരിച്ചുകിട്ടാത്തപ്പോഴും
ഒരേ പോലെ നമ്മെയെപ്പോഴും
ആർദ്രമാക്കുന്ന മാജിക്കാണ് പ്രണയം..
പരാജയപ്പെട്ട ഓരോ പ്രണയവും
ഒരിക്കലുമുണങ്ങാത്ത മുറിവുപോലെ
കാലാതീതമാവുകതന്നെചെയ്യും..
വാൽ: നിങ്ങൾ പ്രണയിച്ചോളൂ..,
പക്ഷെ, പ്രണയത്തിന്റെ ശുഭകരമായ എൻഡ്
വിവാഹം മാത്രമാണെന്ന് വ്യാഖ്യാനിക്കരുത്.
എന്ന്,
വിവാഹശേഷവും പ്രണയം ആസ്വദിക്കുവാൻ
കഴിയുന്ന ഒരു നിഷ്കളങ്കൻ.“
Post a Comment