Friday, February 19, 2010

പുസ്തകത്താളുകളില്‍ നിന്നു അഭ്രപാളിയിലേക്ക് - 2
(Five point some one to 3 idiots)

"3 idiots" റിലീസ് ആയ ശേഷം കേട്ട വിവാദങ്ങള്‍ ആണ് എന്നെ Five point some one വായിക്കാന്‍ പ്രേരിപ്പിച്ചത്. സിനിമ കാണുന്നതിനു മുമ്പ് തന്നെ പുസ്തകം വായിക്കണമെന്ന് മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു. ജനുവരിയിലെ നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് Five point some one വായിച്ചു തീര്‍ത്തത്. തിരിച്ച് വന്ന ശേഷം സിനിമ കാണുകയും ചെയ്തു.


ചേത്തന്‍ ഭഗത്തിലേക്ക് :

Nancy Drew ഇല്‍ തുടങ്ങി, Agatha christie യും, Erich Segal ഉം Sydney Sheldon ഉം, ഒക്കെ ഒരു കാലത്ത് വായിച്ചു തീര്‍ത്തു. പിന്നെടെപ്പോഴോ ഇംഗ്ലീഷ് ബെസ്റ്റ് സെല്ലര്‍ നോവലുകളോടുള്ള കമ്പം വല്ലാതെ കുറഞ്ഞു. മലയാളമാണ് എന്റെ അഭിരുചിക്കൊത്തത് എന്ന് എപ്പോഴോ ഞാന്‍ മനസ്സിലാക്കി. അങ്ങനെ ചേത്തന്‍ ഭഗത്തിന്റെ പുസ്തകങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരവിഷയമായപ്പോഴും വായിക്കണമെന്ന് തോന്നിയില്ല.

I.I.T യിലും , I.I.M ഇലും പഠിച്ചിറങ്ങിയ ശേഷം എഴുത്തുകാരനാകാന്‍ ആഗ്രഹിച്ച ഈ മനുഷ്യന് പറയാനുള്ളത് എന്തായിരിക്കുമെന്ന ഒരു ആകാംക്ഷ മനസ്സിലേക്ക് കടന്നത്‌ 3 idiots വിവാദമായപ്പോഴാണ്. അവധിക്കാലത്ത്‌ വീണു കിട്ടിയ അവസരം വിട്ട് കളഞ്ഞില്ല. പുസ്തകം ഒരു ദിവസം കൊണ്ട് തന്നെ വായിച്ചു തീര്‍ത്തു. ഇത്രയും കാലം അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കാത്തത് ഒരു നഷ്ടമായി എന്ന് തന്നെ തോന്നി.


F.P.S വായനയും എന്റെ സൌഹൃദവും:

വിവാഹം എന്റെ ഒരു സൌഹൃദത്തെ കുറച്ചെങ്കിലും ബാധിച്ചു. എന്റെ അവിവാഹിതയായ സുഹൃത്തിനും എനിക്കും ഇടയില്‍ ഈയിടെയായി ഒരു വിഷയ ദാരിദ്ര്യം! അത് തമ്മില്‍ തുറന്നു പറഞ്ഞത് നന്നായി. ഞങ്ങള്‍ രണ്ടു ദിവസം കൊണ്ട് പുതിയ ഒരു വിഷയം കണ്ടു പിടിച്ചു - പുസ്തകങ്ങള്‍! അവള്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളാണ് . മലയാളി അല്ലാത്തത് കൊണ്ട് എന്റെ ബ്ലോഗുകള്‍ അവള്‍ക്കു വായിക്കാന്‍ കഴിയില്ല എന്ന ഒരു ദുഃഖം എനിക്കും, ആശ്വാസം അവള്‍ക്കും ഉണ്ട്. ;) വായനശീലം അവളില്‍ അടിച്ചേല്‍പ്പിച്ചു എന്ന ഒരു കാര്യത്തില്‍ എനിക്ക് കുറച്ചെങ്കിലും ഇപ്പോള്‍ സന്തോഷിക്കാം. ഞങ്ങള്‍ ഒന്നിച്ചു താമസിച്ചിരുന്ന കാലത്താണ് ഞാന്‍ "Wings of Fire" വായിച്ചത്. ഓരോ ദിവസം വായിക്കുന്ന ഭാഗങ്ങള്‍ ഞാന്‍ എന്റെ രണ്ട് "സഹമുറിയത്തിമാര്‍ക്കും" പറഞ്ഞു കൊടുക്കും. ഭവാനി പുസ്തകങ്ങളുടെ ലോകത്തെക്കു ആദ്യത്തെ പടി ചവിട്ടിയത് എന്റെ ഈ കഥ പറയലിലൂടെയാണ് എന്നാണ് എന്റെ വിശ്വാസം. വായനയോടുള്ള താത്പര്യം എവിടെയോ പിന്നീട് എനിക്ക് കൈവിട്ട് പോയി. ആധ്യാത്മികത പുസ്തകങ്ങളിലേക്കും, ജോലിയുടെ ഭാഗമായി self improvement പുസ്തകങ്ങളിലേക്കുമായി വായന തിരിഞ്ഞു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പക്ഷെ എന്റെ സുഹൃത്ത്‌, ഭവാനി, അവള്‍ക്ക് ഇപ്പോള്‍ നല്ല വായനാശീലം ഉണ്ട്. പല നല്ല പുസ്തകങ്ങളെ കുറിച്ചും അവളാണ് ഇപ്പോള്‍ എനിക്ക് പറഞ്ഞു തരുന്നത്. F.P.S ഉം അവളാണ് എനിക്ക് തന്നത്. ആ പുസ്തകം തരുമ്പോള്‍ അവള്‍ പറഞ്ഞിരുന്നു, വലിയ മൂല്യമൊന്നുമില്ലാത്ത ഒരു സാധാരണ പുസ്തകമാണ് അതെന്ന്. പലപ്പോഴും പ്രതീക്ഷ വച്ചു പുലര്‍ത്തുമ്പോഴാണല്ലോ പലതും ആസ്വദിക്കാന്‍ കഴിയാതെ വരിക? ഈ പുസ്തകത്തിനെ കുറിച്ചുള്ള എന്റെ മുന്‍ധാരണ ഒരു "ചവറ്" എന്നായിരുന്നു. അങ്ങനെ ഒരു മുന്‍ധാരണ തന്ന സുഹൃത്തിനു നന്ദി പറയാം. :) ഞാന്‍ കരുതിയിരുന്നതിനു വിപരീതമായിരുന്നു ഈ പുസ്തകം. അതിലെ നര്‍മ്മം കൊണ്ടും, പിന്നെ അതില്‍ ഒളിച്ചിരുന്ന മൂല്യം കൊണ്ടും!


F.P.S എന്റെ കണ്ണുകളിലൂടെ :

ചേത്തന്‍ ഭഗത്തിന്റെ തന്നെ രണ്ടു വരികള്‍ ആദ്യം കുറിക്കട്ടെ:

ഒന്ന്: ടൈറ്റിലിനോട് ചേര്‍ത്തെഴുതിയിരിക്കുന്ന വരി: What not to do at I.I.T!

രണ്ട്: It is not a guide on how to live through college. On the contrary, it is probably an example of how screwed up your college years can get if you dont think straight!


I.I.T. യില്‍ വളരെ താഴ്ന്ന GPA കിട്ടിയ മൂന്നു കൂട്ടുകാരുടെ കഥയാണ് Five Point some one. അത്രയും വര്‍ഷത്തെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ മുന്‍നിരയില്‍ മാത്രം സ്ഥാനം കണ്ടിരുന്ന അവര്‍ പിന്നിലേക്ക്‌ തള്ളപ്പെട്ടപ്പോഴുണ്ടായ അപകര്‍ഷതാ ബോധവും, ആ അവസ്ഥയോട്‌ പൊരുത്തപ്പെട്ടു ജീവിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ കാണിച്ചു കൂട്ടുന്ന "മണ്ടത്തരങ്ങളും" ഒക്കെയാണ് നോവലിന്റെ പ്രമേയം. റാങ്കിംഗ് എന്ന സിസ്റ്റത്തിനെ വകവയ്ക്കാതെ, ഒഴുക്കിനെതിരെ നീന്താനുള്ള ചിന്ത അവര്‍ പിന്നീട് കൈ വെടിയുക തന്നെ ചെയ്യുന്നു. ഒരു പക്ഷെ, വിജയത്തിലേക്ക് കഠിനാധ്വാനമല്ലാതെ കുറുക്കു വഴികളൊന്നുമില്ല എന്ന് ഇവര്‍ വൈകിയെങ്കിലും മനസ്സിലാക്കുന്നു എന്ന് വേണം കരുതാന്‍. പിന്നീട് അപ്രതീക്ഷിതമായി കിട്ടിയ അവസരത്തില്‍, തങ്ങളുടെ പാടവങ്ങള്‍ അവര്‍ തെളിയിക്കുകയും, അത് വഴി, relative റാങ്കിംഗ് എന്ന സിസ്ടത്തിലെ കുറവുകളെ കുറിച്ച് അദ്ധ്യാപകരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.


ചേത്തന്‍ ഭഗത്ത്‌ ഈ പുസ്തകത്തിലൂടെ ചിന്തിപ്പിക്കുന്ന ചില കാര്യങ്ങള്‍:

ഇന്നും നില നില്‍ക്കുന്ന റാങ്കിംഗ് എന്ന സിസ്റ്റം (ജോലി സ്ഥലങ്ങളില്‍ കൂടി ഇന്ന് ഇത് കടന്നു വന്നു കൊണ്ടിരിക്കുന്നു!) - അത് കൊണ്ട് ഉണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം! - വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം അളക്കാന്‍ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്ന രീതിയില്‍ ഇന്നും മാറ്റം വരാത്തതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ അതിശയമാണ് തോന്നുന്നത്! (മത്സര പരീക്ഷകളില്‍ ഇങ്ങനെ ഒരു സമ്പ്രദായത്തിനെ ഒരു അളവ് വരെയെങ്കിലും ന്യായീകരിക്കാം. പക്ഷെ, ഒരു കോഴ്സ് ചെയ്യുമ്പോഴോ, ഓരോ semester ഇലോ , ഓരോ വര്‍ഷത്തിലോ, ഓരോ ക്ലാസ്സ്‌ പരീക്ഷയിലോ റാങ്കിംഗ് എന്ന ഒരു സമ്പ്രദായത്തിന്റെ ആവശ്യകത യുക്തിക്ക് നിരക്കുന്നതായി തോന്നുന്നില്ല.)

മറ്റൊന്ന് കൂടി അദ്ദേഹം ഊന്നി പറയുന്നു: വിജയത്തിലേക്ക് കുറുക്ക് വഴികളൊന്നുമില്ല എന്ന്. വിജയിക്കാന്‍ കഠിനമായി പരിശ്രമിക്കുകയും അദ്ധ്വാനിക്കുകയും തന്നെ വേണം. ഇത് ഊന്നി പറയാന്‍ കൂടിയായിരിക്കാം What not to do at I.I.T എന്ന് അദ്ദേഹം പുസ്തകത്തിന്റെ തലക്കെട്ടിനോപ്പം കൂട്ടി ചേര്‍ത്തത്.

ചേത്തന്‍ ഭഗത്ത് ഉദ്ദേശിച്ചോ എന്നറിയില്ല. പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം കൂടി മനസ്സില്‍ തോന്നി. ഏതെങ്കിലും ഒരു ഉദ്യമത്തില്‍ തോറ്റ ആളുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആരും ഉണ്ടാവില്ല എന്നതാണ് സത്യം. ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നവര്‍ വ്യക്തമായ കാഴ്ച്ചപ്പാടില്ലാതെ അത് ചെയ്തിട്ട് കാര്യമില്ല. ഒഴിക്കിനനുസരിച്ചു നീന്തി കൊണ്ട്, മാതൃകാ പരമായ കാര്യങ്ങള്‍ ചെയ്തു കൊണ്ട് വേണം, ഒരു സിസ്റ്റത്തിലെ തെറ്റുകളെ ചൂണ്ടി കാണിക്കാന്‍. അങ്ങനെ ചെയ്യുന്നവരുടെ വാക്കുകള്‍ മാത്രമേ അതര്‍ഹിക്കുന്ന ബഹുമാനത്തോടെ സ്വീകരിക്കപ്പെടുകയുള്ളൂ. (പ്രായം കൊണ്ട് വന്ന പക്വതയാണോ ഇപ്പോള്‍ എന്നെ ഇതെഴുതിപ്പിച്ചത് എന്നറിയില്ല. പക്ഷെ, ഒരു ജനക്കൂട്ടത്തിനു നടുവില്‍ തോല്‍വികള്‍ കൊണ്ട് നാം ഒറ്റപ്പെട്ടു പോകുന്ന സാഹചര്യങ്ങളില്‍ ഈ പറഞ്ഞത് മാത്രമാണ് പ്രായോഗികം എന്നാണ് ചേത്തന്‍ ഭഗത്തിന്റെ ഈ നോവലും പറയുന്നത്. )

3 Idiots:

സിനിമ എന്ന നിലയില്‍ ഈ സിനിമ ഒരു നൂറു ശതമാനം entertainer ആണ്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ഒന്‍പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ വേളയില്‍ എനിക്കെങ്ങനെ ഈ പടം ഇഷ്ടപ്പെടാതിരിക്കും? അതും ഒരു പെണ്‍ കുട്ടിയായിട്ടു പോലും സാമാന്യം കുഴപ്പമില്ലാത്ത തല്ലു കൊള്ളിതരങ്ങള്‍ കാണിച്ചു കൂട്ടിയ നാല് വര്‍ഷങ്ങള്‍ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍! (പെണ്ണായത് കൊണ്ട് മാത്രം തല്ലാതെ വിട്ട എന്റെ കോളേജിലെ "പ്രതിയോഗികളോട്" ഈ ഘട്ടത്തിലെങ്കിലും ഞാന്‍ നന്ദി പറയട്ടെ. ;) )

പുസ്തകം വായിക്കുമ്പോഴേ സിനിമയുടെ പോസ്ടറുകള്‍ കണ്ടത് കൊണ്ടായിരിക്കണം, എനിക്ക് ഉറപ്പായിരുന്നു, ആമിര്‍ ഖാന്‍ ര്യാന്‍ ആയും, മാധവന്‍ ഹരിയായും, ശര്‍മാന്‍ ജോഷി അലോക് ആയും ആയിരിക്കും അഭിനയിക്കുക എന്ന്! കാസ്ടിംഗ് അത്ര പെര്‍ഫെക്റ്റ്‌ ആയി തോന്നി. സിനിമയെ കുറിച്ച് അധികം എഴുതുന്നില്ല. വായിച്ച കൂട്ടത്തില്‍, എന്റെ അഭിപ്രായങ്ങളോട് ഒരു നല്ല ശതമാനം യോജിച്ചു എന്ന് തോന്നിയ ഒരു റിവ്യൂ ഇവിടെ ചേര്‍ക്കുന്നു.

വിവാദങ്ങള്‍:


ചിത്രത്തിന്റെ സ്ക്രിപ്റ്റ് തനിക്കു കാണിച്ചു തന്നില്ല എന്നതാണ് ചേത്തന്‍ ഭഗത്ത് ഉന്നയിച്ച ഒരു ആരോപണം. പാലേരി മാണിക്ക്യം എന്ന മലയാള സിനിമ ചെയ്തപ്പോള്‍ സംവിധായകന്‍ രഞ്ചിത്തും, നോവലിസ്റ്റ്‌ ആയ ടി. പി. രാജീവനും, തമ്മിലുണ്ടായിരുന്ന ഒരു കെമിസ്ട്രി ഈ വിവാദത്തെ കുറിച്ച് കേട്ടപ്പോള്‍ ഓര്‍ത്തു പോയി. അവര്‍ പരസ്പരം കാണിച്ച ബഹുമാനം മറ്റുള്ളവര്‍ കണ്ടു പഠിക്കേണ്ടത് തന്നെയാണ്.

ചിത്രത്തിന്റെയും, പുസ്തകത്തിന്റെയും marketing ന്റെ ഭാഗമായാണ് ഈ വിഷയത്തില്‍ വിവാദങ്ങള്‍ അഴിച്ചു വിട്ടതെന്ന് കേള്‍ക്കുന്നുണ്ട്. അത് എത്രത്തോളം ശരിയാണെന്നറിയില്ല. പക്ഷെ ഒന്നുണ്ട്. ചേത്തന്‍ ഭഗത്ത് പുസ്തകത്തിലൂടെ പറയാന്‍ ശ്രമിച്ച ഒരു ആശയവും സിനിമയിലൂടെ പറഞ്ഞിട്ടില്ല. പുസ്തകത്തിലൂടെ പറഞ്ഞതിന് വിപരീതമായ കാര്യങ്ങളാണ് സിനിമയിലൂടെ പറഞ്ഞിരിക്കുന്നത് എന്നും വേണമെങ്കില്‍ പറയാം. "പഠിക്കേണ്ട യാതൊരു ആവശ്യവുമില്ല. എന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ ഒന്നും പഠിക്കാറില്ല. അവള്‍\അവന്‍ ഭയങ്കര ബുദ്ധിശാലിയാണ്. പഠിക്കാതെ തന്നെ ഒന്നാം റാങ്ക് കിട്ടും" എന്ന് പറയാറുള്ള വിഡ്ഢികളോ പൊങ്ങച്ചക്കാരോ ആയ മാതാപിതാക്കളുടെത് പോലുള്ള ചിന്താഗതികള്‍ ആണ് ഈ സിനിമയില്‍. സിനിമയില്‍ ഇത് ഒരു ഹീറോയിസം ആയി കണ്ടു രസിക്കാം. പക്ഷെ, ആശയപരമായി ചേത്തന്‍ ഭഗത്ത് പറഞ്ഞതിന് വിപരീതമാണിത്. പുസ്തകം യാദാര്ത്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നു.

പുസ്തകത്തിലെ സന്ദര്‍ഭങ്ങള്‍ ഒരിടത്തും ഈ സിനിമയ്ക്കു ആവശ്യമുണ്ടായിരുന്നില്ല എന്ന് തോന്നി. അവ കൂട്ടി ചേര്‍ത്തത്, സിനിമയുടെ പ്രോമോഷന്‍ന് വേണ്ടി മാത്രമാണെന്ന് തോന്നി പോയി. ആ സന്ദര്‍ഭങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ചേത്തന്‍ ഭഗത്തിന് ഇത് മറ്റൊരു സിനിമയായി തന്നെ എടുക്കാന്‍ കഴിഞ്ഞേനെ.



അദ്ദേഹത്തിന്റെ ബ്ലോഗിലെ വരികള്‍ താഴെ:

Imagine someone takes your child, dresses him up and tells the world it is theirs.
ഒരു സാധാരണക്കാരനു ഈ എഴുത്തുകാരന്റെ വേദന മനസ്സിലായില്ലെങ്കിലും ഒരല്‍പ്പമെങ്കിലും ക്രിയാത്മകതയുള്ള ഒരാള്‍ക്ക്‌ ഈ വികാരം മനസ്സിലാകുമായിരിക്കും എന്ന് വിശ്വസിക്കുന്നു.

17 comments:

Pyari K said...

വളരെ വൈകിയ ഒരു ലേഖനം. പക്ഷെ, എഴുതാതെ പോകാന്‍ കഴിഞ്ഞില്ല. :)

Seema Menon said...

A very good review. This is a book I have bookmarked to read, and wont watch the film till I read it.

Agree with your views on education and changes.

Pulchaadi said...

മലയാളി അല്ലാത്തത് കൊണ്ട് എന്റെ ബ്ലോഗുകള്‍ അവള്‍ക്കു വായിക്കാന്‍ കഴിയില്ല എന്ന ഒരു ദുഃഖം എനിക്കും, ആശ്വാസം അവള്‍ക്കും ഉണ്ട്. :D

പ്യാരീ,
നിരൂപണം നന്നായി, പുസ്തകത്തിന്റെയും സിനിമയുടെയും! കൂടുതല്‍ നിരൂപണങ്ങള്‍ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും പുസ്തകങ്ങളുടെ.

Riyan.

നിരക്ഷരന്‍ said...

സിനിമ കണ്ടിരുന്നു. ഇഷ്ടമായി.പുസ്തകം വായിക്കാത്തതുകൊണ്ട് അതുമായി സിനിമ എത്രത്തോളം നീതി പുലര്‍ത്തുന്നെന്ന് അറിയില്ല. പലപ്പോഴും ഒറിജിനല്‍ കഥയിലുള്ളത് സിനിമ എന്ന വ്യവസായത്തിനുവേണ്ടി അല്‍പ്പസ്വല്‍പ്പം മാറ്റി ചിത്രീകരിക്കുക ഒരു പതിവാണ്. അങ്ങനെയെന്തെങ്കിലും ഇക്കാര്യത്തിലും സംഭവിച്ചിട്ടുണ്ടാകുമെന്ന് പ്യാരിയുടെ അവലോകനം വായിച്ചപ്പോള്‍ മനസ്സിലാക്കാനാകുന്നു.(അങ്ങനെ ആയിരിക്കാം അല്ലേ ?)

പെണ്ണായത് കൊണ്ട് മാത്രം തല്ലാതെ വിട്ട എന്റെ കോളേജിലെ "പ്രതിയോഗികളോട്" ഈ ഘട്ടത്തിലെങ്കിലും ഞാന്‍ നന്ദി പറയട്ടെ.

1986-1990 ബാച്ചിലുള്ളവര്‍ ആരും ‘പ്രതിയോഗികള്‍ ‘ ആകാതിരുന്നത് ലേഖികയുടെ ഭാഗ്യം :)

Dhanush | ധനുഷ് said...

ആ വിവാദങ്ങള്‍ ഒക്കെയും വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നാണ് എന്റെ അഭിപ്രായം. അതിനാല്‍ കുറെ പുസ്തകങ്ങളും കുറച്ചധികം ടിക്കറ്റുകളും വിറ്റുപോയിക്കാണും.

നല്ല രചയിതാവ്, നല്ല തിരകഥാകൃത്താവണമെന്നില്ല. അത് പോലെ പുസ്തകം അപ്പടി പകര്‍ത്തി വച്ചാലും അതു തിരക്കഥയാകില്ല. അത് കൊണ്ട് ചേതന്‍ ഭഗത്തിന് ഇത് ഒരു നല്ല സിനിമയാക്കാന്‍ പറ്റുമെന്നുള്ള ധാരണയൊന്നും എനിക്കില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ one night at call center എന്ന പുസ്തകത്തിന്റെ ചലചിത്രാവിഷ്കരണം ഒരു പരാജയമാകുമായിരുന്നില്ലല്ലോ.

ഞാന്‍ സിനിമ കണ്ടിട്ടില്ല. ഒരു പക്ഷേ സിനിമ വിവാദാമായില്ലായിരുന്നെങ്കില്‍ ഞാനത് കണ്ടേനെ. എഫ്, പി, എസ്, വായിച്ചിട്ടുണ്ട്. ഇഷ്ടപെടുകയും ചെയ്തു. നമ്മള്‍ കോളെജില്‍ കാണിച്ചുകൂട്ടിയ പലതും അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതേ ആകാംക്ഷയോടെയാണ് വണ്‍ നൈറ്റും വായിച്ചത്, പിന്നെ 3 മിസ്റ്റൈക്സും. പിന്നെ എനിക്കദ്ദേഹത്തെ വായിക്കേണ്ടി വന്നിട്ടില്ല :-)

★ shine | കുട്ടേട്ടൻ said...

Nice.

ബിലാത്തിപട്ടണം / Bilatthipattanam said...

ചേത്തന്‍ ഭഗത്തിന്റെ പുസ്തകങ്ങള്‍ ഞാൻ വായിച്ചിട്ടില്ലെങ്കിലും ,ഈ സിനിമയും കഥയും വളരെയിഷ്ട്ടപ്പെട്ടൊരുത്തനാണ് ഞാൻ.....
ഈ ഒറ്റരചനയിലൂടെ എത്രെയെത്രയവലോകനങ്ങളാണ് പ്യാരി നീ വളരെ ഭംഗിയായി നിർവ്വഹിച്ചിട്ടുള്ളത് ...
അഭിനന്ദനങ്ങൾ !
ഭാവിയിലെ ഒരു ഒരു വനിതാ ‘ഭഗത്താ’വാനുള്ള സാധ്യതകൾ ഞാൻ തള്ളികളയുന്നില്ല കേട്ടൊ...
(ഹമ്മ:മ്മോ...നാലുകൊല്ലം എല്ലാപ്രതിയോഗികളേയും അടക്കി വാണ ഒരു പെൺ സിംഹത്തെ നമിക്കുനൂ )

$$ said...

Hi Pyari, Fantastically penned! :)

If you get a chance to go for this play, 5 point someone, which based on the book, don't miss it. It will be staged at Rangashankara once again in abt 2 months. I am sure you will love it; and also realize the book definitely is the original!

Pyari said...

Thnx Seema & Shine.
Riyan, When I posted this, I never thought, someone would show patience to read it. Thnx for the comments.

Hey Thnx shalini,
I shall definitely keep a tab on this. Hope I will be able to make it. Thnx for the info. I always wanted to watch it after I read about it from Chethan's blogs.

Pyari said...

niraksharan, dhanush,

സിനിമയ്ക്കു വേണ്ടി കഥകളില്‍ മാറ്റം വരുത്തുന്നത് തെറ്റായിട്ട് തോന്നിയിട്ടില്ല. (നിരക്ഷരാ.. അതിവിടെ സംഭവിച്ചിട്ടുണ്ട്.)ഇവിടെ ഇത് ഒരു publicity stunt മാത്രമല്ലെങ്കില്‍ chethan bhagat ന്റെ angle ഇല്‍ നിന്നൊന്നു ചിന്തിച്ചു എന്ന് മാത്രം കേട്ടോ.

ധനുഷ്, :) അപ്പോള്‍ ഞാന്‍ ഇനിയൊന്നും വായിക്കണ്ടാ അല്ലെ? 3 mistakes പൊട്ടയാണ് എന്ന് ഞാനും കേട്ടിരുന്നു. പിന്നെ നീ പറഞ്ഞ പോലെ, ഇതെഴുതുമ്പോള്‍ "one night at call center" മനസ്സില്‍ ഉണ്ടായിരുന്നു കേട്ടോ. അത് മന: പൂര്‍വ്വം വിട്ടു കളഞ്ഞതാണ്. :)

3 idiots കാണാമായിരുന്നു ട്ടോ. climax നു തൊട്ടു മുമ്പത്തെ കുറച്ചു മണ്ടത്തരങ്ങള്‍ ഒഴിച്ചാല്‍ സംഭവം കൊള്ളാം.

Pyari said...

murali chettaa... cinemayekkaalum, പുസ്തകതെക്കാലും ഈ ബ്ലോഗ്‌ പോസ്റ്റില്‍ ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചത്‌ ranking പോലുള്ള സമ്പ്രദായങ്ങളെ കുറിച്ചുള്ള അവലോകനങ്ങലാണ്. അത് തിരിച്ചറിഞ്ഞത്തിനു പ്രത്യേകം നന്ദി ഉണ്ട് കേട്ടോ. :)

Abhilash said...

Keep writing.. !

ശ്രീ said...

3 ഇഡിയറ്റ്സുമായി ബന്ധപ്പെട്ട ഇങ്ങനെ ഒരു വിവാദം ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

നല്ല നിരൂപണം തന്നെ. ഈ വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി.

കൊട്ടോട്ടിക്കാരന്‍... said...

പുസ്തകവും വായിച്ചില്ല സിനിമയും കണ്ടില്ല, പ്യാരിയുടെ നിരൂപണം മാത്രം ഇപ്പൊ വായിച്ചു. അതുമാത്രമാണു മനസ്സിലായതും...

Raman said...

Both film and movie did its role well. As you said what went wrong is chemistry between the two.
Nalla Review aayittundu

★ shine | കുട്ടേട്ടൻ said...

I like his professionalism.

അതിലും കൂടുതൽ ഇഷ്ടപ്പെടുന്നത്‌ അദ്ദേഹത്തിന്റെ target ആയ്പ്പറയുന്ന 'make India reading' ഉം, മൂന്നാമത്തെ book ലെ(3 Mistakes of my Life) ലെ dedication ഉം -To my country, which called me back ഉം ആണ്‌. പുതിയ തലമുറക്കു കണ്ടു പഠിക്കവുന്നതാണ്‌ ഭഗത്തിന്റെ ജീവിതം.

Bharat said...

I see that you have subscribed to rebuilddam blogspot. You may be interested in reading this article.-http://indianrealist.wordpress.com/2010/01/16/mullaperiyar-dam-controversy-and-sabarimala/